Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഒരുപാട് നന്ദിയുണ്ട് ചാക്കോച്ചാ.... ബാല്യകാലത്തിൻ്റെ അതിസുന്ദരമായ ഒരോർമ്മക്കീറിനെ ഇത്രമേൽ സുന്ദരമാക്കി തിരികെ തന്നതിന് ! ഇത്രമേൽ രസമുള്ളതാക്കി മടക്കി തന്നതിന്, ഈ പാട്ട് ഇപ്പോഴത്തെ തലമുറ ഏറ്റുപാടുമ്പോൾ നാളെ അവരിലുണ്ടാവുന്ന ഓർമ്മകളിൽ തെളിഞ്ഞു നില്ക്കുന്ന കൊളാഷിൽ നിറഞ്ഞു നില്ക്കുന്നത് താങ്കളുടെ ഈ ആനന്ദനടനം തന്നെയായിരിക്കും! അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

27 JULY 2022 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ക്ക് മേല്‍ പതിക്കുന്ന ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍...

ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി....ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനം റിലീസായിരിക്കുകയാണ്. കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം പുനർജ്ജനിക്കുകയാണ് ഈ ചിത്രത്തിൽ.

അങ്ങനെ വേറിട്ട രൂപഭാവങ്ങളും റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുന്ന ചാക്കോച്ചനാണ് ഈ വീഡിയോയിലെ താരം. പെരുന്നാൾ ആഘോഷവേദിയിൽ ഒരുകൂട്ടം ഗായകർ ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനം തകർത്തു പാടുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച് അർമാദിക്കുന്ന നായകനായാണ് ചാക്കോച്ചൻ പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ ഈ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഇതിനെ കുറിച്ച് അഭിപ്രായം പറയുകയാണ് അഞ്ചു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ ഇങ്ങനെ;

ദേവദൂതർ പാടി, സ്നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ!

എയ്റ്റീസ് കിഡ്‌സിൻ്റെ ഓർമ്മച്ചെപ്പിൽ പൊടി പിടിക്കാതെ കിടക്കുന്ന ഗാനവും അതിലെ രംഗങ്ങളും. മുടി ബാക്കിലേയ്ക്ക് നീട്ടിവളർത്തിയ മമ്മൂക്ക, വയലിൻ, പള്ളിപ്പെരുന്നാൾ, കന്യാസ്ത്രീകൾക്കൊപ്പം
പേടിച്ചരണ്ട കണ്ണുകളോടെ നായകനൊപ്പം പാടുന്ന നായിക, സ്റ്റേജിൽ കൊച്ചുകുട്ടികളുടെ പെർഫോമൻസ്, അതു കാണുന്ന ഓഡിയൻസ്. ആകെ മൊത്തം നല്ല ഓളം. അന്നത്തെ ദൂരദർശൻ കാലത്ത് ക്രിസ്തുമസ് വേളകളിൽ മുടങ്ങാതെ ഈ പാട്ട് ചിത്രഗീതത്തിലുണ്ടാവും. പാട്ട് ജനകീയമാവുന്നതിനനുസരിച്ച് അതിനൊക്കെ പാരഡിയുമുണ്ടാവും.

ഈ പാട്ടിൻ്റെ അന്നത്തെ പാരഡി - യേശുദാസ് പാടി, സിൽക്ക് സ്മിത ആടി, കണ്ടു നിന്ന റഹ്മാൻ ........ ( അത്ര സഭ്യമല്ലാത്തതിനാൽ എഴുതുന്നില്ല) ഇങ്ങനെയായിരുന്നു. ഇത്രയൊക്കെ ഓളമുള്ള ആ പാട്ടോർമ്മയിൽ ഇന്നും സുഖകരമല്ലാത്ത ഒരു മുഖമുള്ളത് അതിലെ കുടിയൻ കഥാപാത്രമായ ജനാർദനൻ ചേട്ടൻ്റെ മുഖമായിരുന്നു. അത്രയ്ക്ക് നെഗറ്റീവ് ആയിരുന്നു അതിലെ കുടിയൻ്റെ ക്യാരക്ടർ. അന്നത്തെ കുട്ടികളുടെ ഇന്നത്തെ ഓർമ്മയിൽ പോലും അലോസരമുണ്ടാക്കുന്നുണ്ട് അത്ര മനോഹരമായ ഗാനത്തിനിടയിൽ ഇടയ്ക്കിടെ കാണിച്ചിരുന്ന റപ്പായിയുടെയും ലാസറിൻ്റെയും കുടി മാനറിസങ്ങൾ!

കാലം മാറി. അന്നത്തെ കുട്ടികൾ വലുതായി കൗമാര - യൗവ്വനത്തിലെത്തി. അവരുടെ സിനിമാ ആസ്വാദനത്തിൻ്റെ സ്റ്റൈലും മാറി. മില്ലെനിയത്തിൻ്റെ കട്ടിളപ്പടിയിൽ നില്ക്കുന്ന അന്നത്തെ കൗമാരപെൺകൊടികൾക്ക് മുന്നിൽ ചുവന്ന ഹീറോ ഹോണ്ട സ്‌പളണ്ടർ ബൈക്കിൽ വന്നിറങ്ങിയ ഒരു ചുള്ളൻ ചെക്കൻ. പിന്നെ ലവ് ആന്‍ഡ് ലവ് ഓണ്‍ലിയെന്ന് എഴുതിയ ആ ബുക്ക്.ക്രിഞ്ചെന്നും ക്ലീഷെയെന്നുമൊക്കെ ഇന്ന് തോന്നുമെങ്കിലും അവഗണിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം തന്നെയാണ് മലയാളിക്ക് അനിയത്തിപ്രാവും അതിലെ സുധിയും മിനിയും .അനിയത്തിപ്രാവ് തുറന്നുവിട്ട നനുത്ത പ്രണയത്തെ പിന്നെ കലപില കാമ്പസ് അടിപൊളി പ്രണയമാക്കി മാറ്റിയ നിറം. അതിലെ എബി - സോന ! പ്രണയം ഇത്രമേൽ ഓപ്പൺ ആകാതിരുന്ന ആ ഒരു കാലഘട്ടത്തിൽ ചാക്കോച്ചൻ കഥാപാത്രങ്ങളെ നെഞ്ചേറ്റിയ പെൺകുട്ടികൾ. അത് കണ്ട് ലേശം അസൂയ തോന്നിയ ആൺകുട്ടികൾ.

പറയാന്‍ മടിച്ചിരുന്ന ഒരുപാട് പ്രണയങ്ങളെ ചിറകടിച്ചുണര്‍ത്തിയ ചാക്കോച്ചൻ ചിത്രങ്ങൾ. പിന്നെയും കാലം മാറി. എയ്റ്റീസ് കിഡ്സുകൾ ജീവിതം എന്ന വലിയ പുസ്തകത്തിലെ പ്രാരാബ്ദ ഏടുകൾ തുറന്നു വച്ച് കണക്കൊപ്പിക്കാൻ വേണ്ടി പാഞ്ഞുതുടങ്ങി. ഇതിനിടയ്ക്ക് ന്യൂ ജെൻ സിനിമകളുടെ വരവായി. എങ്കിലും ഇടയ്ക്കിടെ ഓർമ്മകളിൽ ഒരു രാജമല്ലിയും മിഴിയറിയാതെ വന്നൂ ഒക്കെയും തിക്കിതിരക്കി. നമുക്കൊപ്പം അയാളും മാറി. അയാളുടെ ചോക്ലേറ്റ് പൈങ്കിളി ഇമേജും. ഓർഡിനറിയിലും റോമൻസിലുമൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ ആൾ പിന്നീട് ട്രാഫിക്കിലും, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും,രാമന്റെ ഏദൻ തോട്ടത്തിലും ഒക്കെ എത്തിയപ്പോൾ നല്ലൊരു നടനായി. അഞ്ചാം പാതിരയും നായാട്ടും കഴിഞ്ഞപ്പോൾ തികഞ്ഞ അഭിനേതാവായി.

2022 ലെ ജൂലായ് 25. സോഷ്യൽ മീഡിയകളിൽ trendൻ്റായി വീണ്ടും ദേവദൂതർ പാടി, സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ എന്ന ഗാനം. ദൃശ്യങ്ങളിൽ മമ്മൂക്കയില്ല, സരിതയില്ല, ശ്രീ.നെടുമുടി വേണുവില്ല; സ്റ്റേജിൽ പഴയ കുട്ടികളുടെ ആക്ഷൻ സോങ്ങിനു പകരം ഗാനമേള. ഉത്സവാന്തരീക്ഷം! പെട്ടെന്ന് ഒരു കുടിയൻ. സൂക്ഷിച്ച് നോക്കി; പഴയ ഭയം തോന്നുന്ന റപ്പായി - ലാസർ മാനറിസമല്ല. താടി വച്ച മുഖത്ത് നിറയുന്ന കുറുമ്പ്. അയാൾ ആടുകയാണ്. ആറാടുകയാണ്! യൂട്യൂബിൽ ഈ പാട്ട് വീണ്ടും വീണ്ടും കാണണമെന്നു വാശിപ്പിടിക്കുന്ന എൻ്റെ നാലു വയസ്സുകാരി. സ്ക്രീനിൽ പാട്ടിനൊപ്പം ആടുന്ന ആളെ കണ്ട് അവൾ തലയറഞ്ഞ് ചിരിക്കുകയാണ്. പണ്ട് ഇതേ ഗാനം മീൻമുള്ള് പോലെ ആൻറിനയുള്ള ഡയനോരാ ടി.വിയിൽ കണ്ട അവളുടെ അമ്മ കൂടെ ചിരിച്ചു; ആവോളം !

അനിയത്തിപ്രാവിലെ സുധിയിൽ നിന്ന് ,പെൺകുട്ടികളുടെ ഹാർട്ട് ത്രോബായ ചോക്ലേറ്റ് ഹീറോയിൽ നിന്നും ഈ കട്ട ലോക്കൽ ഹീറോയിലേയ്ക്ക് നിങ്ങൾ സഞ്ചരിച്ച ദൂരം കണക്കാക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട് എനിക്ക് വന്ന മാറ്റവും !

പക്ഷേ അന്നും ഇന്നും മാറാതെ കിടക്കുന്ന ഒന്നുണ്ട് ചാക്കോച്ചാ. മാറ്റമില്ലാത്ത ഒന്ന്! അത് മലയാളികൾക്ക് നിങ്ങളോടുള്ള സ്നേഹമാണ്. ഹേറ്റേഴ്സ് ഇല്ലാത്ത ഒരു നടനായി നിങ്ങൾ മുപ്പതാണ്ടുകൾ നിന്നുവെങ്കിൽ , ആദ്യ സിനിമയിലെ നായകനോടുള്ള ഇഷ്ടം അതേ അളവിൽ നിങ്ങളോട് മലയാളിക്ക് ഉണ്ടെങ്കിൽ അതിനർത്ഥം ഇത്രമാത്രം -You are indeed a true human in real life and reel life.The transformation from a chocolate boy to a real life character shows your acting calibre.You are indeed an amazing actor

ഒരുപാട് നന്ദിയുണ്ട് ചാക്കോച്ചാ. ബാല്യകാലത്തിൻ്റെ അതിസുന്ദരമായ ഒരോർമ്മക്കീറിനെ ഇത്രമേൽ സുന്ദരമാക്കി തിരികെ തന്നതിന്. ! ഇത്രമേൽ രസമുള്ളതാക്കി മടക്കി തന്നതിന്. ഈ പാട്ട് ഇപ്പോഴത്തെ തലമുറ ഏറ്റുപാടുമ്പോൾ നാളെ അവരിലുണ്ടാവുന്ന ഓർമ്മകളിൽ തെളിഞ്ഞു നില്ക്കുന്ന കൊളാഷിൽ നിറഞ്ഞു നില്ക്കുന്നത് താങ്കളുടെ ഈ ആനന്ദനടനം തന്നെയായിരിക്കും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (41 minutes ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (53 minutes ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (1 hour ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (1 hour ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (2 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (2 hours ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (2 hours ago)

Malayali Vartha Recommends