ജീവിതം തള്ളി നീക്കാൻ ലോണെടുത്ത് പെട്ടികട നടത്തി; തൊട്ടടുത്തുള്ള ട്രിഡയുടെ കെട്ടിടത്തിൽ ഭരണകക്ഷി നേതാവിന്റെ ബന്ധു കട നടത്തുന്നു; അവരുടെ കച്ചവടം മുടങ്ങുന്നുവെന്ന പരാതി പലപ്പോഴും ഉണ്ടായി; പല പ്രാവശ്യം ഒഴിപ്പിക്കാൻ ശ്രമിച്ചു; ഒടുവിൽ കട സംരക്ഷിക്കാനായി ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് 2500 രൂപ പിരിവ് കൊടുത്തു; പിരിവ് മുടങ്ങിയതോടെ സംഭവിച്ചത്! ദലിത് സ്ത്രീയോട് കൊടുംക്രൂരത

പാളയത്ത് ലോണെടുത്ത് വിധവയായ ദലിത് സ്ത്രീ പെട്ടികട നടത്തുകയായിരുന്നു. എന്നാൽ ട്രിഡ അധികൃതർ അവരുടെ കടയെ പൊളിച്ച് മാറ്റി. സാധനങ്ങളെല്ലാം കൊണ്ടു പോയിരിക്കുകയാണ്. മണികണ്ഠേശ്വരം ശ്രീനഗർ മണ്ണിങ്ങവിള എം.എൽ നിവാസിൽ ബി.ലീലയാണ് ഈ ദുരനുഭവത്തിലൂടെ കടന്നു പോയത്. കടയിലുണ്ടായിരുന്ന ഗ്യാസ് സ്റ്റൗ, സിലിണ്ടർ, ബെഞ്ച്, അലമാര, പെട്ടികൾ, പാത്രങ്ങൾ എന്നിവയും ലീലയ്ക്ക് നഷ്ടമായിരിക്കുകയാണ്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ വടക്കു ഭാഗത്തെ ഗേറ്റിനു സമീപത്തുള്ള ട്രിഡയുടെ കോംപൗണ്ടിനു മുന്നിലായിരുന്നു തടിയും ടാർപോളിനും കൊണ്ട് കട കെട്ടിയിരുന്നത്. ലീല കെട്ടിയ തട്ട് കടയായിരുന്നു മുന്നറിയൊപ്പൊന്നും കൂടാതെ പൊളിച്ചു മാറ്റിയിരിക്കുന്നത്. നീതി തേടി മുഖ്യമന്ത്രിക്കും പൊലീസിനും ലീല പരാതി കൊടുത്തിട്ടുണ്ട്. 7 വർഷമായി കടയിട്ടിട്ട്. റോഡിനോട് ചേർന്ന പുറമ്പോക്കിലാണ് കട സ്ഥിതി ചെയ്തിരുന്നത്.
തൊട്ടടുത്തുള്ള ട്രിഡയുടെ കെട്ടിടത്തിൽ ഭരണകക്ഷി നേതാവിന്റെ ബന്ധു കട നടത്തുകയായിരുന്നു. പെട്ടികട കാരണം അവരുടെ കച്ചവടം മുടങ്ങുന്നുവെന്ന പരാതി പലപ്പോഴും ഉണ്ടായി. പല പ്രാവശ്യം ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ കട സംരക്ഷിക്കാനായി ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് (സിഐടിയു) 2500 രൂപ പിരിവ് കൊടുത്ത് അംഗത്വം എടുക്കുകയുണ്ടായി.
കുറേ നാൾ പ്രശ്നങ്ങൾ ഇല്ലായിരുന്നു. യൂണിയന് മാസാമാസം നൽകേണ്ട പിരിവ് മുടങ്ങി. അപ്പോൾ ഉപദ്രവം തുടങ്ങി. അസുഖം കാരണം രണ്ട് ദിവസം കട തുറന്നില്ല. ഈ സമയം നോക്കിയായിരുന്നു കട ഒഴിപ്പിച്ചത്. കുടുംബശ്രീയിൽ നിന്നു ലോൺ എടുത്തായിരുന്നു കടയിലേക്കുള്ള സാധനങ്ങൾ വാങ്ങിയത്. ലോൺ ഇതുവരെ അടച്ചു തീർന്നിട്ടില്ല.
വീട് വയ്ക്കാൻ എടുത്ത ലോണും മുടങ്ങി കിടക്കുകയാണ്. ഇവിടെ നിന്നു കിട്ടുന്ന ക്യാഷ് കൊണ്ടാണ് രണ്ടു മക്കളെ വളർത്തുന്നത്. കട പൂട്ടിയപ്പോൾ ആ വഴി അടഞ്ഞു. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചു കിട്ടാനും കട പ്രവർത്തിപ്പിക്കാനും സർക്കാർ കനിയണമെന്ന ആശയോടെ കാത്തിരിക്കുകയാണ് ലീല.
https://www.facebook.com/Malayalivartha