കെ.എസ്.ആർ.ടി.സി ബസിൽ രാത്രിയിൽ മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കെ.എസ്.ആർ.ടി.സി ബസിൽ മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി. യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദാണ് അറസ്റ്റിലായത് . അത്തോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ. ഇന്നലെ പുലർച്ചെ 1.30 ഓടെ ഈ സംഭവം നടക്കുകയും ചെയ്തു.
കോഴിക്കോട് നിന്ന് യുവാവ് ബസിൽ കയറി. വെസ്റ്റ്ഹിൽകഴിഞ്ഞതോടെ അപമര്യാദയായി ഇയാൾ പെരുമാറുകയും ചെയ്തു. ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാദ്ധ്യമ പ്രവർത്തക തന്നെ പരാതി കൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha