കേരളത്തിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടും:- ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ

കേരളത്തിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവർദ്ധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ.സംസ്ഥാനത്ത് കടമെടുപ്പ് അടക്കം വലിയ പ്രതിസന്ധിയായി നില്‍ക്കുന്ന ഘട്ടത്തിലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം നടക്കുന്നത്. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഇത് സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ നിര്‍ദ്ദേശം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് കമ്മീഷനെ വെക്കാനുള്ള മന്ത്രിസഭാ തീരുമാനം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റം വന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ മന്ത്രിമാര്‍ക്ക് 90000 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയുമാണ് ശമ്പളം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ അടക്കം ഇതിനോടകം മാറ്റം വന്നിട്ടുണ്ടെന്നും ജനപ്രതിനിധികളുടെ ശമ്പളത്തിലും മാറ്റം വരേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. 2018ലായിരുന്നു ഇതിന് മുമ്പ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചത്. ജസ്റ്റിസ് ജയിംസ് കമ്മിറ്റി ശുപാര്‍ശയിലായിരുന്നു മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90000 രൂപയായും എംഎല്‍എമാരുടേത് 39500 രൂപയില്‍ നിന്നും 70000 രൂപയാക്കിയും ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha