സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു; അപകടം ഉണ്ടായത് ജോലിക്ക് പോകുമ്പോൾ ഓടിച്ചിരുന്ന പിക്കപ്പ് വാൻ റോഡില്‍ നിന്ന് തിരിഞ്ഞപ്പോൾ മറ്റൊരു വാഹനവുമായി ഇടിച്ച്

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. സൗദി തലസ്ഥാനമായ റിയാദിന് സമീപത്തെ അര്‍ഖര്‍ജിലെ കസാറാത്ത് ഉമ്മുല്‍ഗര്‍ബാന്‍ റോഡിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി മരിച്ചത്. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പുഴംകുന്നുമ്മല്‍ അബ‍്ദുറശീദ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആണ് അപകടം നടന്നിരിക്കുന്നത്.
അബ‍്ദുറശീദ് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലിക്ക് പോകുമ്പോൾ തന്നെ ഓടിച്ചിരുന്ന പിക്കപ്പ് വാൻ റോഡില്‍ നിന്ന് തിരിഞ്ഞപ്പോൾ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹം മരിക്കുകയായിരുന്നു. പരേതനായ ബിച്ചോയിയുടെ മകനാണ് അബ‍്ദുറശീദ്. ഭാര്യ: ജംഷീന. മക്കള്‍: ഹംന ഫാത്തിമ, ഹംദാന്‍ റശീദ്. കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ ഇഖ്‍ബാല്‍ അരീക്കാടന്റെ നേതൃത്വത്തില്‍ മൃതദേഹം അല്‍ഖര്‍ജില്‍ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിലവിൽ തുടരുകയാണ്.
അതേസമയം, നാല് വർഷത്തിൽ അധികമായി നാട്ടിൽ പോകാതെ സൗദിയിൽ കഴിയുന്ന കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ അദ്ദേഹം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.വയറുവേദന കാരണം ഷാജി ചികിത്സക്കായി എത്തിയിരുന്നു.
കൂടാതെ ആശുപത്രിയിൽ നിന്നും താമസസ്ഥലത്തേക്ക് മടങ്ങിയ അദ്ദേഹം അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്. 17 വർഷമായി അദ്ദേഹം ഈ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. അടുത്തിടെ വീട് നിർമിച്ചെങ്കിലും പണി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഉള്ളതിനാൽ തന്നെ അദ്ദേഹം നാട്ടിലേക്ക് പോയില്ലായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha