കെറെയിലിന് ഡല്‍ഹിയില്‍ ആദരാഞ്ജലി; കേന്ദ്രത്തിന്റെ പുതിയ ഹൈസ്പീഡ് ട്രെയിന്‍ കേരളത്തില്‍..

കെറയില്‍ പിണറായിയുടെ ഉഡായിപ്പ് പദ്ധതിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന കാര്യമാണ്. എന്നാല്‍ ഇതിനെ പിണറായി പ്രതിരോധിക്കുന്നത് ഇവരെല്ലാം വികസന വിരോധികളാണെന്ന് പറഞ്ഞാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളത്. ബിജെപിയ്ക്ക് അങ്ങനെയല്ല കേന്ദ്ര ഭരണം ഉള്ളതുകൊണ്ടു തന്നെ സംസ്ഥാന ഘടകം പറഞ്ഞാല്‍ നല്ലതാണെങ്കില്‍ കേന്ദ്രം പദ്ധതിയങ്ങ് ഏറ്റെടുക്കും.
നമുക്കെല്ലാം അറിയാവുന്നതുപോലെ ബിജെപിയിലെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഈ പദ്ധതിയ്ക്ക് എിതിരാണ്. അതിന് കാരണം അദേഹം വികസന വിരോധിയായതുകൊണ്ടല്ല. ഇതൊരു തല്ലിപ്പൊളി പദ്ധതിയായതുകൊണ്ടാണ്. അദേഹം സെമിസ്പീഡിനേക്കാള്‍ ഹൈസ്പീഡ് സപ്പോര്‍ട്ടു ചെയ്യുന്നൊരാളാണ്. കേരളത്തെ സില്‍വര്‍ ലൈന്‍ പദ്ധതി കീറി മുറിക്കും എന്ന അഭിപ്രായക്കാരന്‍ തന്നെയാണ് അദേഹം. മാത്രമല്ല ഈ ചെലവാക്കുന്ന പണത്തില്‍ കുറേക്കൂടി ചെലവാക്കിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഹൈസ്പീഡ് റെയില്‍വേ കൊണ്ടു വരാനാകും. ഈ ചിന്തയില്‍ നിന്നാണ് ബിജെപി പുതിയ പദ്ധതി കേന്ദ്രത്തിന് മുന്നില്‍ വയ്ക്കുന്നത്. കെറെയിലിന് ഇതുവരെയും കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ ബിജെപിയുടെ ഇ പദ്ധതിയ്ക്ക് കേന്ദ്രം എസ് മൂളിയാല്‍ പിണറായിയുടെ കെറെയില്‍ എന്നെന്നേയ്ക്കുമായി അകാല ചരമം പ്രാപിക്കും.
എന്തായാലും ഇതിനുള്ള നീക്കങ്ങള്‍ ബിജെപി മെട്രോമാന്‍ ഇ ശ്രീധരന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. കെറെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായിട്ടാണ് കേരളത്തിലെ ബി.ജെ.പി കേന്ദ്രത്തെ സമീപിക്കുന്നത്. ഇതിന്റെ ഭാഗമായി നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കള്‍ ഉച്ചയ്ക്ക് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തില്‍ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് കേരളത്തിലെ വികസനത്തിന് ബി.ജെ.പി. എതിര് നില്‍ക്കുന്നു എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് മറികടക്കാന്‍ കൂടിയാണ് ബി.ജെ.പി. പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബി.ജെ.പി. പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈന്‍ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും ബി.ജെ.പി. നേതാക്കള്‍ ഉന്നയിക്കും. അതോടൊപ്പം തന്നെ നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും. നേമം ടെര്‍മിനല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്.
അതുപോലെ തന്നെ 'കെ റെയില്‍ എന്ന പേരില്‍ റെയില്‍വേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാന്‍ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും', കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
കെ റെയില്‍ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഇ ശ്രീധരന്‍ ഈ ആശയം മുന്നോട്ട് വച്ചിരുന്നു. ജനപ്രതിനിധികളുമായും പൊതുജനങ്ങളുമായും ചര്‍ച്ചചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നാണ് അദേഹം അന്ന് അറിയിച്ചത് അതിപ്പോള്‍ യാഥാര്‍ത്യമാകാന്‍ പോകുകയാണ്.
രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുകയെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികള്‍. വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ നടപ്പാക്കാവുന്നതാണ് പദ്ധതികളെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ബോംബ് പൊട്ടിച്ച് ബിജെപി ദേശീയ അധ്യക്ഷനും രംഗത്തെത്തി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയത ഹൈക്കോടതിയില്‍ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ക്കും ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിനും പിണറായി വിജയന്‍ മാപ്പുപറയണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊലീസ് നരനായാട്ടില്‍ പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അപക്വമായ പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തോടും മാപ്പുറയണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്വം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയില്‍ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സര്‍ക്കാരിന് ബി.ജെ.പി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha