മുന്നണി കൈവിട്ടു..പിണറായിയുടെ അടിത്തറ ഇളക്കാന്‍ ജലീല്‍ ഇറങ്ങുന്നു പണി സഹകരണബാങ്ക് വഴി

കെടി ജലീലിന്റെ കാര്യത്തില്‍ എന്നെക്കാള്‍ വലിയ ഉഡായിപ്പായിരുന്നു ഇവന്‍? എന്ന അവസ്ഥയിലാണ് പിണറായി വിജന്‍. തനിക്ക് നേരെ വരുന്ന ആരോപണങ്ങളുടെ കുരുക്കു പോലും അഴിക്കാന്‍ കഴിയാതെ പിണറായി ചക്ര ശ്വാസം വലിക്കുമ്പോഴാണ് ഒരു കാലത്ത് തന്റെ വാ കൊണ്ടു തന്നെ സ്വീകാര്യനെന്ന് പറഞ്ഞ വ്യക്തി പിണറായിക്ക് തലവേദനയാകുന്നത്. ഇത്രയ്ക്കും സ്വാര്‍ത്ഥനാണ് കെടി ജലീല്‍ എന്നത് പിണറായി ഒരിക്കലും കരുതിയിരുന്നില്ല. നൈസായി ജലീലിനെ കയ്യൊഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്.
മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ കെ.ടി.ജലീല്‍ ആയിരുന്നു മുന്നണിപ്പോരാളി. പാലോളിക്ക്‌ശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് സിപിഎമ്മിന് കിട്ടിയ മികച്ച സംഘാടകന്‍. തീപ്പൊരി പ്രസംഗം കൊണ്ട് ലീഗിന്റെ മടയില്‍ തന്നെ ലീഗിനെതിരെ കിട്ടിയ ആയുധം. ഇതൊക്കെ തന്നെയായിരുന്നു ഇടതുമുന്നണിയിലെ മറ്റു സ്വതന്ത്ര എംഎല്‍എമാരെ അപേക്ഷിച്ച് കെ.ടി.ജലീലിന് ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വരെ കിട്ടാന്‍ കാരണം.
എന്നാല്‍ ആ ജലീല്‍ തന്നെ ചതിച്ചിരിക്കുകയാണെന്ന മനോഭാവമാണ് മുഖ്യമന്ത്രിയ്ക്ക്. ആദ്യം ബന്ധുനിയമന വിവാദം ഇപ്പോളിതാ തയതന്ത്ര സ്വര്‍ണക്കടത്ത്. ഇത് രണ്ടാം തവണയാണ് പിണറായി കെ.ടി.ജലീലിനെ പരസ്യമായി തള്ളി പറയുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന സഹകരണബാങ്ക് കള്ളപ്പണമിടപാട് ആരോപണത്തിലായിരുന്നു ജലീലിനെ മുഖ്യമന്ത്രി ആദ്യം തള്ളിപ്പറഞ്ഞിരുന്നു. മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുഎഇ അധികൃതര്‍ക്ക് എഴുതിയ കത്താണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തള്ളിപ്പറയലിന് കാരണം.
ജലീല്‍ മന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാണ് കെ.ടി.ജലീല്‍. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായി വഴിവിട്ട ഒരു ഇടപാടും താന്‍ നടത്തിയിട്ടില്ലെന്ന കടുത്ത ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരുന്ന കെ.ടി.ജലീല്‍ സ്വപ്‌നയുടെ പുതിയ സത്യവാങ്മൂലം വന്നതോടെ പതറി. മന്ത്രിയായിരിക്കുമ്പോഴാണ് ജലീല്‍ ഒരു പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്വപ്‌ന വഴി യുഎഇ അധികൃതര്‍ക്ക് കത്തെഴുതിയത്. കോണ്‍സുലേറ്റ് ജനറലിന്റെ പി.എ.ആണെന്ന നിലക്കാണ് സ്വപ്നക്ക് കത്ത് നല്‍കിയതെന്ന ജലീലിന്റെ വാദം അവര്‍ രേഖമൂലം തള്ളുന്നുണ്ട്. കത്തെഴുതിയ സമയത്ത് താന്‍ സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയാണെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു.
പ്രോട്ടോക്കോള്‍ ലംഘിച്ച് കത്തെഴുതിയെന്ന് സമ്മതിച്ച ജലീല്‍ അതുകൊണ്ട് തന്നെ തൂക്കി കൊല്ലുമോ എന്നായിരുന്നു ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായിട്ടുകൂടിയായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിനെതിരായ നടപടി ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത്. ജലീല്‍ സൃഷ്ടിച്ച കുരുക്ക് മനസ്സിലാക്കികൊണ്ട് തന്നെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിയതും.
മുഖ്യമന്ത്രിയ്‌ക്കെതിരായി സ്വര്‍ണക്കടത്ത് ആരോപണം വന്നപ്പോള്‍ പ്രതിപക്ഷം പക്ഷേ അത് ഏറ്റ് പിടിച്ചിരുന്നില്ല. എന്നാല്‍ പ്രതിപക്ഷത്തേപ്പോലും മാറ്റി ചിന്തിപ്പിച്ച് സ്വപ്‌നയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ജലീലിനെതിരെയുള്ള ആരോപണം ശക്തമായപ്പോഴാണ്. വഴിയേ പോയ വയ്യാവേലി തലയിലെടുത്ത് വച്ച അവസ്ഥയിലാണിപ്പോള്‍ പിണറായി വിജയന്‍. യുഡിഎഫ് ഇപ്പോള്‍ ഈ വിഷയം കത്തിക്കുന്നതിന് കാരണവും ജലീലാണ് എന്നാണ് പിണറായി വിശ്വസിക്കുന്നത്.
മാത്രമല്ല ജലീല്‍ ഉണ്ടാക്കിവച്ച തല വേദനകള്‍ വേറെയും ഇപ്പോള്‍ പൊന്തി വരുന്നുണ്ട്. സഹകരണബാങ്കില്‍ കള്ളപ്പണമെന്ന ആരോപണവുമായി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാല്‍ അത് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിനും അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിയത്. മാത്രമല്ല പാര്‍ട്ടിയോട് ജലീല്‍ ഒരു രീതിയിലും ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയില്ലെന്നും സിപിഎം വ്യക്തമാക്കി. ജലീല്‍ വ്യക്തിവിരോധമാണ് തീര്‍ക്കുന്നത് എന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്‍ അന്ന് പ്രതികരിച്ചത്.
ഇപ്പോള്‍ ഒരിക്കല്‍ കൂടി ജലീലിനെ തള്ളി പറയുമ്പോഴും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കലാണ് ഇതിന് പിന്നിലെന്നും സിപിഎം വ്യക്തമാക്കുന്നു. പ്രവാസികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകളെ വിമര്‍ശിച്ച പത്രത്തിനെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ തനിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ജലീല്‍ പറഞ്ഞിരുന്നതായുള്ള സ്വപ്‌നയുടെ ആരോപണങ്ങളും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. എന്നാല്‍ അവിടെയും ജലീലിന് അടിതെറ്റി. സിപിഎമ്മിലെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ജലീല്‍ ഇനി മറ്റുവഴികള്‍ തേടേണ്ടി വരും.
https://www.facebook.com/Malayalivartha