പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനെതിരെ പോലീസിന്റെ അതിക്രമം....

പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനെതിരെ പോലീസിന്റെ അതിക്രമം. ആലപ്പുഴ വീയപുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായാണ് പരാതി. വീയപുരം സ്വദേശി അജിത് പി.വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്. വീയപുരം എസ്‌ഐ സാമുവല്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. അതേസമയം മര്‍ദ്ദിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് വീയപുരം പൊലീസ് വ്യക്തമാക്കി.
അയല്‍വാസിക്കെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അജിത് ആരോപിച്ചു. ബന്ധുവിനെ അയല്‍വാസി മര്‍ദ്ദിച്ചതിനെതിരെ പരാതി നല്‍കാനാണ് അജിത് പി.വര്‍ഗീസ് സ്‌റ്റേഷനിലെത്തിയത്.
പരാതിയുടെ കൈപ്പറ്റ് രസീത് ചോദിച്ചപ്പോള്‍ കഴുത്തില്‍ ഞെക്കിപ്പിടിച്ചെന്നും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഞെരുക്കിയെന്നും അജിത് ആരോപിച്ചു. തലയ്ക്ക് അടിക്കാന്‍ ശ്രമിക്കവേ മറ്റ് പൊലീസുകാര്‍ പിടിച്ച് മാറ്റുകയായിരുന്നു. സംഭവത്തില്‍ അജിത് പി.വര്‍ഗീസ് ഡിവൈഎസ്പിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha



























