കാര്യം മാറുന്നു കഥയും... മംഗളൂരുവിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉദയ്പൂരിലെ പാവം തയ്യല്‍കാരനെ പിന്തുണച്ചതെന്ന് സൂചന; അന്വേഷണ സംഘം കേരളത്തിലേക്ക്, പ്രതികള്‍ മലയാളികളാണോയെന്ന് സംശയം

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം കേരളത്തിലും ചര്‍ച്ചയാകുകയാണ്. പ്രതികള്‍ മലയാളികളാണോയെന്നും സംശയമുണ്ട്. കേരള രജിസ്‌ട്രേഷന്‍ ബൈക്ക് പ്രതികള്‍ ഉപയോഗിച്ചതാണ് ഇതിന് കാരണം.
കര്‍ണാടകയിലെ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാറിനെ മംഗളൂരുവില്‍ ആക്രമികള്‍ കൊല്ലപ്പെടുത്തിയതിന് കാരണം ഉദയ്പൂരില്‍ കൊല്ലപ്പെട്ട തയ്യല്‍കാരനെ പിന്തുണച്ചതിലെ പ്രതികാരമെന്ന് സൂചന. ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യലാലിനെ 'പാവം തയ്യല്‍കാരന്‍' എന്ന് സൂചിപ്പിച്ച് ജൂണ്‍ 29ന് ട്വിറ്ററില്‍ പ്രവീണ്‍ പോസ്റ്റ് ചെയ്തിരുന്നു.
കനയ്യലാലിന്റെ കൊലപാതകികള്‍ പ്രധാനമന്ത്രിയ്ക്ക് നേരെ ഭീഷണി മുഴക്കിയത് പരാമര്‍ശിച്ചതിനൊപ്പം രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും പോസ്റ്റില്‍ പ്രവീണ്‍ കുറിച്ചിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലായിരുന്ന കനയ്യലാലിന്റെ കൊലപാതകം. വധം വീഡിയോയില്‍ പകര്‍ത്തി സമൂഹമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം പ്രവീണിന്റെ കൊല നടന്ന പുട്ടൂര്‍ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ മേഖലയിലെ സുളള്യയിലും ബെല്ലാരെ ഗ്രാമത്തിലും സുരക്ഷാ സേനയെ വിന്യസിച്ചു. ഇവിടെ ഹോട്ടലുകളും കടകളും അടപ്പിക്കുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
സ്വന്തമായി നടത്തിയിരുന്ന കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നുപേര്‍ പ്രവീണിനെ വളഞ്ഞിട്ട് ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടു. ഉടന്‍തന്നെ സമീപത്തെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതക സംഘം കേരള രജിസ്‌ട്രേഷന്‍ ബൈക്കിലാണ് എത്തിയതെന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതാണ്. അതേസമയം കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിജെപി കര്‍ണാടക ഘടകം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പലയിടത്തും യുവമോര്‍ച്ച അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നതായും സൂചനകളുണ്ട്.
അതേസമയം സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ മലയാളികളെന്ന് സംശയമുണ്ട്. അന്വേഷണത്തിനായി കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും. കര്‍ണാടക പൊലീസ് മേധാവി കേരള ഡിജിപിയുടെ സഹായം തേടിയിട്ടുണ്ട്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു എസ് പി അറിയിച്ചു. കൊലപാതക സംഘം കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ വാഹനം ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ബെല്ലാരയില്‍ പൗള്‍ട്രി ഫാം നടത്തിപ്പുകാരനായ പ്രവീണ്‍, ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഈ മാസം 21ന് സുളള്യ പുത്തൂര്‍ സ്വദേശിയെ എട്ടംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമാണ് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. എന്തായാലും മലയാളികള്‍ പ്രതിയിലായാല്‍ അത് മറ്റൊരു ചര്‍ച്ചയ്ക്ക് കാരണമാകും.
https://www.facebook.com/Malayalivartha