ഇന്ന് കര്‍ക്കിടക വാവുബലി, പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ, എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ, ഇത്തവണത്തേത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യകര്‍ക്കിടക വാവുബലി...!

പിതൃ മോക്ഷത്തിനായി ലക്ഷങ്ങള്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ എത്തി. രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കർക്കിടക വാവുബലിദിനത്തിൽ ബലിതർപ്പണം അനുവദിച്ചത്.എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്തുന്നത്. പുലര്‍ച്ചെ മൂന്നു മുതല്‍ ആലുവ, തിരുവല്ലം, വര്‍ക്കല ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ നടക്കുകയാണ്.
വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് ക്രമീകരണങ്ങളുടെ ചുമതല. ശക്തമായ സുരക്ഷയും ബലിതര്‍പ്പണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തി.വയനാട് തിരുനെല്ലിക്ഷേത്രത്തില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച പിതൃതര്‍പ്പണ കര്‍മങ്ങള്‍ക്ക് തുടക്കമായി. പുലര്‍ച്ചെ മൂന്ന് മണിക്കാരംഭിച്ച ബലിതര്‍പ്പണത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്.
പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കാനുള്ള ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥലമാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യകര്‍ക്കിടക വാവുബലി കര്‍മ്മങ്ങളാണ് ഇത്തവണത്തേത്.
https://www.facebook.com/Malayalivartha