ബന്ധുക്കളുടെ പ്രതീക്ഷ വിഫലമായി.... തമിഴ്‌നാട്ടിലെ കുളച്ചിലിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ പരിശോധന ഫലം കണ്ട് ചങ്ക് തകർന്ന് ഉറ്റവർ

ബന്ധുക്കളുടെ പ്രതീക്ഷ വിഫലമായി. തമിഴ്‌നാട്ടിലെ കുളച്ചിലിൽ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്‍റേത് തന്നെയാണ്. ഈ കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ആഴിമലയിൽ കണ്ടെത്തിയത് അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ്. മൃതദേഹം ആരുടെതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തുകയുണ്ടായി. ഡിഎൻഎ പരിശോധന നടത്തിയത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു.
പരിശോധനക്ക് ഒത്ത് നോക്കാനായി എത്തിച്ചത് കിരണിന്‍റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകളാണ്. പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകനായിരുന്നു കിരൺ ഈ മാസം ഒമ്പതിനായിരുന്നു കിരൺ സുഹൃത്തിനൊപ്പം പെൺസുഹൃത്തിനെ കാണാൻ ആഴിമലയിലേക്ക് പോയത്. കിരണിനെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയ രാജേഷ് എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
കിരൺ കാണാനെത്തിയ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവാണ് അറസ്റ്റിലായ രാജേഷ്. രാജേഷും മറ്റ് രണ്ടുപേരും ചേർന്ന് കിരണിനെ മർദ്ദിച്ചു . ഇതിന് ശേഷമാണ് കിരണിനെ കാണാതായത്. കിരൺ മരിച്ച സംഭവത്തിൽ പോലീസ് ഇനി അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തേക്കുമെന്നാണ് സൂചന.ഫേസ്ബുക് വഴിയായിരുന്നു കിരൺ പെൺകുട്ടിയെ പരിചയപ്പെട്ടത്.
കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്നും തട്ടിക്കൊണ്ടു പോയെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കൾ ബൈക്കിൽ കൊണ്ട് പോയ കിരൺ ആഴിമലയിൽ എത്തിയില്ലെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. പിന്നീട്, ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തി. അത് മകന്‍റെ മൃതദേഹമാണെന്ന് അച്ഛൻ മധു തിരിച്ചറിഞ്ഞു.
പക്ഷേ ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. കിരൺ എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂലൈ 13നാണ് കുളച്ചൽ തീരത്ത് മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ ശേഷം കിരൺ ഇറങ്ങിയോടിയെന്ന് ബന്ധുക്കൾ പറഞ്ഞു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha



























