ദമ്പതിമാര്‍ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍: വീടിന് സമീപം പെട്രോളിന്റെ രൂക്ഷ ഗന്ധം വ്യാപിച്ചതായി നാട്ടുകാര്‍.. അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്ത് എത്തിയെങ്കിലും ചെറിയ വഴിയായതിനാല്‍ വാഹനത്തിന് അകത്ത് കടക്കാനായില്ല... അപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു

പന്തിരാങ്കാവിൽ വീടിനകത്ത് ദമ്പതിമാരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാലാഴി പൊക്കനാരി മധുസൂദനന്‍ നായര്‍(76) ഭാര്യ പങ്കജാക്ഷിയമ്മ(66) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഇവരുടെ വീട്ടിൽ നിന്ന് കരച്ചിലും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. പിന്നാലെ നാട്ടുകാർ അറിയിച്ചത് പ്രകാരം അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്ത് എത്തിയെങ്കിലും ചെറിയ വഴിയായതിനാല്‍ വാഹനത്തിന് അകത്ത് കടക്കാനായില്ല. അപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.
അതേസമയം മധുസൂദനന്‍ നായരെ കിടപ്പുമുറിയും പങ്കജാക്ഷിയമ്മയെ ഡൈനിങ് ഹാളിലുമാണ് കണ്ടത്. വീടിന് സമീപം കടുത്ത പുകയും പെട്രോളിന്റെ രൂക്ഷ ഗന്ധവും വ്യാപിച്ചതായി നാട്ടുകാര്‍ പറയുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം രാവിലെ മധുസൂദന്‍ നായര്‍ കാനില്‍ പെട്രോള്‍ വാങ്ങി വരുന്നത് കണ്ടവരുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ മധുസൂദന്‍ നായര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇരുവരുടെയും മകന്‍ ഷാജി ജോലിക്കും മരുമകള്‍ പുറത്തേക്കും പോയ സമയത്താണ് സംഭവമുണ്ടായത്.
സംഭവത്തിൽ പന്തീരങ്കാവ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടർന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍:ഷാജി, റീന. മരുമക്കള്‍: ബിന്ദുമോള്‍, സതീഷ് കുമാര്‍
https://www.facebook.com/Malayalivartha