പത്തനംതിട്ട ജില്ലയിൽ പൂച്ചകൾക്കും നായ്ക്കൾക്കും വൈറസ് ബാധ; വായിൽ നിന്നും നുരയും പതയും കോവിഡിന്റെ ലക്ഷണങ്ങളും; വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിൽ പൂച്ചകൾക്കും നായ്ക്കൾക്കും വൈറസ് ബാധയെന്ന് സൂചന. പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങുന്നത് ഭീതിയുണർത്തുന്നു. കോവിഡിന്റെ അതേ ലക്ഷണങ്ങളാണ് പൂച്ചകളും കാണിക്കുന്നതെന്നാണ് റിപ്പോർട്ട്. സാധാരണ പനി , വയറിളക്കം. വിശപ്പില്ലായ്മ, കണ്ണ്, മൂക്ക് എന്നിവയിൽ നിന്നു സ്രവം ഒഴുകുക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. കൂടാതെ എപ്പോഴും തൂങ്ങി ഇരിക്കുക, ഭക്ഷണം കഴിക്കാതെ നിർജലീകരണം സംഭവിച്ച് ചാകുകയാണ്.
അതേസമയം തന്നെ അടുത്തിടെയായി മറ്റ് വളർത്തു മൃഗങ്ങളിലേക്കും ഇത് പടരുകയാണ്. വളർത്തുനായ്ക്കൾ, ആട്, മുയൽ, പശു എന്നിവയിലേക്കും ഇത് പടർന്ന് പിടിക്കുന്നുണ്ട്. കൂടാതെ ഒന്നര മാസമായി ജില്ലയിലെ മൃഗാശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടുവരുന്ന വളർത്തു മൃഗങ്ങളിൽ ഏറെയും വൈറസ് ബാധിച്ചവയാണ്. മാത്രമല്ല ജില്ലയിൽ തെരുവ് നായ്ക്കളിലും വൈറസ് ബാധ പടരുന്നതായാണ് റിപ്പോർട്ട്. ജനറൽ ആശുപത്രി വളപ്പിൽ വായിൽ നുരയും പതയുമായി അലഞ്ഞ തെരുവുനായ്ക്കളിൽ ഒന്ന് കഴിഞ്ഞ ദിവസം ചത്തിരുന്നു.
ആശുപത്രിയിൽ ആംബുലൻസ് പാർക്ക് ചെയ്യുന്നതിന് അടിയിലാണ് ഇവ കിടന്നിരുന്നത്. അതിനാൽ രോഗ ബാധ കണ്ട രണ്ട് തെരുവുനായ്ക്കളെ മൃഗസ്നേഹികൾ എത്തി മൃഗാശുപത്രികളിൽ കൊണ്ടുപോയി ചികിത്സ നൽകിയിരുന്നു. എന്നാൽ അതിൽ ഒന്ന് കഴിഞ്ഞ ദിവസം ചത്തു. ഇതേ തുടർന്ന് വളർത്തു നായ്ക്കളിൽ വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
https://www.facebook.com/Malayalivartha



























