സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്!! സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി....

സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. അങ്ങനെ ഗൃഹപാഠം ചെയ്ത ശേഷം ജനങ്ങള്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. സര്‍വേ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha