പിണറായി മന്ത്രി സഭയിലെ അടുത്ത കുറ്റിയും തെറിക്കുന്നു ഒരു വെടിയ്ക്ക് രണ്ടു പക്ഷി രണ്ടു പേരുടെ രാജി ഉടന്‍ പിസിയുടെ ഭാര്യയുടെ ശാപം ഫലിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുഭവിക്കുമെന്ന് പിസി ജോര്‍ജിന്റെ ഭാര്യ ശപിച്ചനിമിഷം തുടങ്ങിയ കഷ്ടകാലം എല്‍ഡിഎഫ് സര്‍ക്കാരിനെ വിടാതെ വേട്ടയാടുകയാണ്. മന്ത്രി വി ശിവന്‍കുട്ടിയുടെയും മന്ത്രി ആന്റണി രാജുവിന്റെയും മന്ത്രിപ്പണി വൈകാതെ പോയിക്കിട്ടാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞുവരികയാണ്. വിദ്യാഭ്യാസമന്ത്രി
ശിവന്‍കുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ സെപ്റ്റംബര്‍ 14ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഉടുമുണ്ട് മനുഷ്യനു കാണാന്‍ കൊള്ളാത്ത രീതിയില്‍ മാടിക്കുത്തി നിയമസഭയിലെ ഡെസ്‌കിനു മുകളില്‍ കയറി കസേര വലിച്ചിടുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തതായി തെളിവുണ്ടായിരിക്കെ ശിവന്‍കുട്ടി പണി വാങ്ങിച്ചുകെട്ടാനുള്ള സാധ്യതയേറെയാണ്.
നിയമസഭാഹാള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാജരാകാതിരുന്നാല്‍ കോടതിയലക്ഷ്യമാവുക മാത്രമല്ല കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും.
മന്ത്രി വി. ശിവന്‍കുട്ടിക്കു പുറമെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികള്‍. നിയമസഭാ കയ്യാങ്കളി കേസ് നിലവില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബര്‍ 14ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നിട്ടും സര്‍ക്കാരിലെ പ്രമുഖര്‍ എന്ന അധികാരത്തിലാണ് കോടതിയെയും വെല്ലുവിളിച്ചുവരുന്നത്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരും പ്രതികളും സുപ്രീം കോടതിയില്‍ പോയെങ്കിലും കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി.ജെ.എം. കോടയിതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍ ഇതുവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരായിരുന്നില്ല. കെടി ജലീല്‍ എംഎല്‍എയാവട്ടെ സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ തകര്‍ന്നു തരിപ്പണമായി നില്‍ക്കെയാണ് നിയമസഭ അടിച്ചു തകര്‍ത്തതില്‍ കടുത്ത പ്രഹരം വന്നുചേര്‍ന്നിരിക്കുന്നത്.
നിയമസഭ തകര്‍ത്ത കേസില്‍ കോടതി നിര്‍ദേശം വന്നതിനു തൊട്ടുപിന്നാലെയാണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സംഭവത്തില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും മന്ത്രിക്ക് നോട്ടീസ് അയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ മന്ത്രി സഭയില്‍ നിന്നു രാജിയുടെ കാര്യത്തില്‍ സജി ചെറിയാനു ശേഷം ശിവന്‍കുട്ടിയോ ആന്റണി രാജുവോ എന്നതേ ഇനി അറിയേണ്ടതുള്ളു.
തൊണ്ടി മാറ്റിയ കേസില്‍ എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയിയെന്നും കോടതി ആരാഞ്ഞിരിക്കുന്നു.മയക്കുമരുന്ന് കേസില്‍ വിദേശ പൗരനായ പ്രതിയെ രക്ഷിക്കാന്‍ ഇയാളുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്
കേസ് അട്ടിമറിക്കാന്‍ വിചാരണ മനപൂര്‍വം വൈകിക്കുന്നു എന്ന ഹര്‍ജിയിലെ ആക്ഷേപം അവഗണിക്കാനാവില്ലെന്നും പ്രതിയായ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെടുന്നു.
മൂന്ന് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ചെങ്ങന്നൂര്‍ എംഎല്‍എ എന്ന സ്ഥാനം തല്‍ക്കാലം നഷ്ടപ്പെടാനിടയില്ലെന്ന ആശ്വാസവാര്‍ത്തയും പുറത്തുവരുന്നുണ്ട്. മല്ലപ്പള്ളിയില്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ് സജിക്കു ലഭിക്കുന്ന ഏക ആശ്വാസം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാന്‍ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കുകയും ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കാല ഉത്തരവുകള്‍ അനുബന്ധ രേഖകള്‍ എന്നിവ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എല്‍ എ ആയി തുടരാന്‍ സാധിക്കുമോ എന്നത് കടുത്ത നിയമപ്രശ്‌നമായി തുടരുകയാണ്.
https://www.facebook.com/Malayalivartha