കേരളം മതതീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമാകുന്നു പിണറായിയുടെ ചെവിക്ക് പിടിച്ച് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍

കേരളം ഭീകരരുടെ ഒളിത്താവളമാണെന്നുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തലിന് ശക്തി പകരുന്ന ചില സംഭവ വികാസങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയും സര്‍ക്കാരിനും ഏറെ നാളായി ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്രം നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ നടപടി ഒന്നും എടുത്ത് കാണുന്നില്ല. പുറത്തു നിന്നെത്തുന്ന തീവ്ര വാദികള്‍ക്കു പുറമേ കേരളത്തില്‍ തന്നെ തീവ്രവാദികളെ ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ കേരളത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ എല്ലാം പിന്നില്‍ തീവ്ര മത സംഘടനകളാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.
ദക്ഷിണ കന്നഡ ജില്ലയില്‍ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പിന്നില്‍ പ്രവര്‍ത്തിച്ചത് എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകളാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്, കേരളത്തിന്റെ ഈ മനോഭാവം രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ്. കേന്ദ്രത്തിന്റെ ഈ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിന് പുറമേ കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയും അവരെ പിന്തുണയ്ക്കുന്നു എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു, അങ്ങനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ തങ്ങളുടെ സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരു കൊല്ലപ്പെട്ട സംഭവം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തതായി ദക്ഷിണ കന്നഡ ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി വി.സുനില്‍ കുമാര്‍ പറഞ്ഞു. ബിജെപിയുടെ യുവനേതാവും നിരപരാധിയുമായ പ്രവീണ്‍ ബെല്ലാരെയുടെ നേരെ നടന്ന ആക്രമണവും കൊലപാതകവും അപലപനീയമാണ്. ഇത് കണ്ടിട്ട് സര്‍ക്കാരിന് മിണ്ടാന്‍ കഴിയില്ലെന്നും പോലീസ് സൂപ്രണ്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സംഭവം ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ഒരു സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. പ്രവീണ്‍ വധത്തില്‍ ആരും പ്രകോപിതരാകേണ്ടതില്ല. ദക്ഷിണ കന്നഡ ജില്ലയിലെ ജനങ്ങള്‍ സമാധാന പ്രേമികളാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗ്ലൂരു എസ്പി വ്യക്തമാക്കി. വിവരം കര്‍ണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ശക്തമായ നടപടിക്ക് നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇന്നത്തെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ എല്ലാം റദ്ദാക്കി.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷന്‍ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേര്‍ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. കേസ് എന്‍ഐഎ യ്ക്ക് കൈമാറണമെന്ന് കര്‍ണാടക ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് ബിജെപി ആരോപണം.
കഴിഞ്ഞ ദിവസം രാത്രിയാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ പ്രവീണ്‍ നെട്ടാരെയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക ശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഡ് ബൈക്ക് പൊലീസ് കസ്റ്റിഡിയിലെടുത്തു. പ്രതികളുടെ കേരളാ ബന്ധം കേന്ദ്രീകരിച്ച് തന്നെയാണ് തുടക്കത്തിലും അന്വേഷണമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha