അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു : 69 കാരൻ പൊലീസ് പിടിയിൽ

പത്തനംതിട്ടയിൽ അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര നാലരവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 69 കാരൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനാണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ അക്ഷരം പഠിക്കാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഇയാളുടെ ഭാര്യയാണ് കുട്ടിയെ പഠിപ്പിച്ചിരുന്നത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പ്രവീൺ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി. അൻസാർ, സി.പി.ഒമാരായ സൂര്യമിത്ര, അജിത് എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha