ഇരട്ടത്താപ്പിന് പുതിയ മുഖം...! മാധ്യമത്തിനെതിരെ വീണ്ടും രംഗത്തു വന്നത് സി.പി.എം അറിവോടെ? ജലീനെ കയറൂരി വിട്ടത് സി പി എം, ലക്ഷ്യം ഹൈന്ദവ പ്രീണനം

മാധ്യമം മാനേജ്മെൻറ് മുഖ്യമന്ത്രിയെ കണ്ട് കെ.ടി ജലീലിനെതിരെ പരാതി നൽകിയതിന് പിന്നാലെ ജലീൽ മാധ്യമത്തിനെതിരെ വീണ്ടും രംഗത്തു വന്നത് സി.പി.എമ്മിൻ്റെ അറിവോടെയാണെന്ന് സൂചന. മാധ്യമം പത്രാധിപർ തന്നെവന്നു കണ്ട് പരാതി പറഞ്ഞെങ്കിലും മുഖ്യമന്ത്രി അതിന് നൽകിയത് പുല്ലുവിലയാണ്. മാധ്യമത്തിൻ്റെ ഭാഗത്ത് തന്നെയാണ് കുറ്റം എന്ന് മുഖ്യമന്ത്രിയും സി പി എമ്മും വിശ്വസിക്കുന്നു.
മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനായതോടെ സി പി എം മുസ്ലീങ്ങളുടെ പാർട്ടിയായി എന്ന ചീത്ത പേര് ഒഴിവാക്കുന്നതിനുള്ള നീക്കമാണ് സി പി എം നടത്തുന്നത്. സിറാജ് പത്രത്തിൻ്റെ ലേഖകനെ വണ്ടിയിടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതും ഇത്തരമൊരു നീക്കത്തിൻെറ ഭാഗമാണ്.
കർക്കിടക വാവിന് എല്ലാ പിന്തുണയും നൽകണമെന്ന പി ജയരാജൻെറ പോസ്റ്റും മുസ്ലീം വിരുദ്ധ മുഖം സൃഷ്ടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ്. തങ്ങളിൽ നിന്ന് ഹിന്ദു സമുദായം അകന്നു പോകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് സി പി എമ്മിൻെറ നീക്കം.മാധ്യമം ദിനപത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ മന്ത്രി കെ ടി ജലീൽ ഉന്നയിച്ചത്.
മുജാഹിദ് നേതാക്കളെ ഗൾഫിൽ ജയിലില്‍ അടയ്ക്കാൻ ഗൂഢാലോചന നടത്തി. സിറാജ് പത്രത്തിൻറെ ഗൾഫ് എഡിഷൻ പൂട്ടിക്കാൻ ശ്രമിച്ചു എന്നിവയാണ് ആരോപണങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.തുള്ളൽ നിന്നല്ലോ എന്നു ചോദിച്ചു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.മാധ്യമം' പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോൾ ഏതാണ്ട് തുള്ളൽ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.
കോവിഡ് കാലത്തെ ഭീതിതമായ അവസ്ഥയിൽ മാധ്യമം കേരളത്തിൽ മാത്രം പ്രസിദ്ധീകരിച്ച 'മരണ സപ്ലിമെൻ്റി'നെതിരെ (ഭൂലോക കുത്തിത്തിരിപ്പിനെതിരെ) വ്യക്തിപരമായി ഞാൻ നടത്തിയ ഇടപെടലാണല്ലോ സ്വർണ്ണക്കടത്തിനെ കടത്തിവെട്ടി ഇപ്പോൾ മുഴച്ച് നിൽക്കുന്നത്.എനിക്കെതിരെ ചില ചാനൽ മുറികളിൽ സി.പി.എം വിരുദ്ധ നിലയ വിദ്വാൻമാർ നടത്തിയ പതിവു വീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത്?
കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിൻ്റെ കാരണം എന്താണ്? വെറുതെ ഇരിക്കുമ്പോൾ ഒന്നാലോചിക്കുന്നത് നന്നാകും.ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗൾഫ് നാടുകളിൽ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ?
നടപടിക്ക് കത്തെഴുതി എന്നാണല്ലോ എനിക്കെതിരെയുള്ള ചാർജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ (വിദേശ മണ്ണിൽ) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവർത്തകൻ പൊറുക്കുമെന്ന് കരുതുന്നുണ്ടോ?പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി നടത്തിയ കളികൾ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.
ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിൻ്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചുവെന്ന ബോദ്ധ്യമല്ലേ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതിൽ നിന്ന് തടഞ്ഞത്?വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഒരു പുരുഷായുസ്സ് മുഴുവൻ ഹോമിച്ച ഹസ്സൻ ഹാജിയെ കള്ളക്കഥകൾ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങൾ അറബിക്കടലിൽ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയിൽ നിന്ന് മുക്തമാകുമോ?
സേട്ടു സാഹിബിനെ ലീഗിൽ നിന്ന് അടർത്തി എടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്ലിംലീഗ് എങ്ങിനെ ക്ഷമിക്കാനാണ്?ചെയ്ത മഹാപാപങ്ങളോർത്ത് പശ്ചാതപിക്കാനും മാധ്യമത്തിൻ്റെ സ്വീകാര്യതയുടെ "വൈപുല്യം" സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവെക്കുമെങ്കിൽ അതിലും വലിയൊരു നേട്ടം ഇത് കൊണ്ട് വേറെ ഉണ്ടാവില്ല.
ഖുർആൻ്റെ മറവിലെ സ്വർണ്ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വർണ്ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വർണ്ണ മസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളർ കടത്തും എല്ലാം പമ്പകടന്നില്ലേ? ഇങ്ങനെയാണ് ജലീൽ തകർത്തത്.ജലീലിനെ മുഖ്യമന്ത്രി പരസ്യമായി പിന്തുണക്കാത്തത് സി പി എം തീരുമാനപ്രകാരമാണ്. മുഖ്യമന്ത്രി തുടർ ദിവസങ്ങളിലു നിശബ്ദത തുടരുക തന്നെ ചെയ്യും. ഇത്തരം വിഷയങ്ങളിൽ വരും ദിവസങ്ങളിൽ സി പി.എം നേതാക്കൾ പ്രതികരിക്കേണ്ടെന്നാണ് തീരുമാനം. ജലീൽ ഉൾപ്പെടെയുള്ള മുസ്ലീം മതവിശ്വാസികളെ കൊണ്ട് മുസ്ലീങ്ങളെ നേരിടാനാണ് തീരുമാനം.
പി.ജയരാജൻ എഫ്.ബി.പോസ്റ്റിട്ടപ്പോൾ അത് ജയരാജൻ്റെ കുസൃതിയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പി ജെയുടെ വിശ്വസ്തർ തന്നെ പോസ്റ്റിൻ്റെ രാഷ്ട്രീയ പ്രാധാന്യം മാധ്യമങ്ങളെ അറിയിച്ചു. അതോടെ പോസ്റ്റ് വൈറലായി. ഇതിന് ശേഷമാണ് സി പി എമ്മിൻ്റെ ഉദ്ദേശ്യം വ്യക്തമാക്കിയത്. മുസ്ലീങ്ങളെ തള്ളി പറഞ്ഞില്ലെങ്കിൽ 2024 ലെ പാർലെമെൻ്റ് തിരഞ്ഞടുപ്പിൽ റെഡ് ഫോർട്ട് കാണാൻ കഴിയില്ലെന്ന് സി പി എമ്മിന് മനസിലായിരുന്നു.
ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിലുള്ളപ്പോഴാണ് സി പി എമ്മും മാധ്യമം നടക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് എതിരെ രംഗത്തെത്തുന്നത്. യു പിയും കർണാടകവും മുന്നോട്ടുവച്ച ആവശ്യത്തിന് കേന്ദ്ര സർക്കാർ പച്ചകൊടി കാണിക്കുമെന്നാണ് വിവരം.
2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്.
പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യുഎ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു
2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അക്കാര്യം അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്.
കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്.
കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇത്തരം സംഘടനകളുമായുള്ള അടുപ്പം സ്വന്തം വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് കണ്ടപ്പോഴാണ് സി പി എം മറ്റൊരു വിധത്തിൽ ചിന്തിച്ചു തുടങ്ങിയത്.
അടിയന്തരാസ്ഥ കാലത്തും ബാബറി മസ്ജിദ് തകർത്ത കാലത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.1994 ൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടാണ് നിരോധനം പിൻവലിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെതാണ് മാധ്യമം പത്രവും മീഡിയ വൺ ചാനലും. മീഡിയ വൺ ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഫലമായാണ്. മാധ്യമം പത്രത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് സി പി എം തന്നെയാണ്. കോവിഡ് കാലത്താണ് മാധ്യമത്തിനെതിരെ സി പി എം രംഗത്തുവന്നത്.
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിയതിന് എതിരെ മുസ്ലീം സംഘടനകൾ വലിയ പ്രക്ഷോഭമാണ് സൃഷ്ടിച്ചിരിക്കുന്നത്. പത്രപ്രവർത്തക യൂണിയനും സർക്കാരിനെതിരെ രംഗത്തുവന്നു. എന്നാൽ ശ്രീറാമിനെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ശ്രീറാമിൻ്റെ എഫ്.ബി പേജിൽ മുസ്ലീം സമുദായംഗങ്ങളുടെ പൊങ്കാല തുടരുകയാണ്. ഗതികെട്ട് അദ്ദേഹം തൻ്റെ പേജിലുള്ള കമൻ്റു ഓപ്ഷൻ ഓഫാക്കി. വരും ദിവസങ്ങളിൽ ശ്രീറാമിന് ഭരിക്കാൻ കഴിയാത്ത സാഹചര്യം വന്നു ചേരും. ശ്രീറാമിനെ കളക്ടറാക്കരുത് എന്ന അഭിപ്രായം മന്ത്രിസഭാ യോഗത്തിൽ ഉയർന്നു എന്ന് മനസിലാക്കുന്നു. എന്നാൽ കേസിൻ്റെ പേരിൽ അദ്ദേഹത്തെ മാറ്റി നിർത്താൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സുളള്യ യുവമോർച്ചാ നേതാവിൻ്റെ കൊലപാതക കേസിൽ മുസ്ലീം തീവ്രവാദ സംഘടനയുടെ പ്രവർത്തകർ അറസ്റ്റിലായതും സി പി എമ്മിനെ പ്രതിരോധത്തിലാക്കി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മുസ്ലീം തീവ്രവാദികളെ വളർത്തുന്നത് സി പി എം ആണെന്ന് ആരോപണം ഉയർന്നിരുന്നു.
ഹിന്ദു മത വിശ്വാസികൾ സി പി എമ്മിൽ നിന്ന് അകലാൻ കാരണം ഇതാ ണെന്നും സി പി എം വിശ്വസിക്കുന്നു. ഭരണ സിരാ കേന്ദ്രത്തിലെ പ്രമുഖൻ മുഹമ്മദ് റിയാസിന് ഇതിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും മിണ്ടരുത് എന്ന നിർദ്ദേശമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ശബരിമല വിവാദ കാലത്ത് നടന്ന പാർലെമെൻറ് തിരഞ്ഞടുപ്പാണ് സി പി എമ്മിൻ്റെ മനസിലുള്ളത്. ഹിന്ദുക്കളെ കൈയിലെടുത്ത് മുന്നോട്ടുപോകാനാണ് സി പി എമ്മിൻ്റെ ശ്രമം.
https://www.facebook.com/Malayalivartha