എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡിപ്പിച്ചു, ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള യുവതി പിടിയിൽ, മുപ്പതുകാരി പതിനഞ്ചുകാരനൊപ്പം നാടുവിട്ടത് സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും...!

ആന്ധ്രാപ്രദേശിൽ എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുപ്പതുകാരിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരന്റെ വീട്ടുകാര്‍ നൽകിയ പരാതിയിലാണ് നടപടി.
യുവതിയുടെ പ്രദേശത്തു താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഈ മാസം 19 ന് സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല.ഇതോടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്.ചൊവ്വാഴ്ച യുവതിയും 15 വയസ്സുകാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി നേരത്തെയും സ്വന്തം വീട്ടില്‍വച്ച് പലതവണ കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. തുടര്‍ന്ന് യുവതിക്ക് പതിനഞ്ചുകാരനൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനുമാണ് കുട്ടിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha