ഭാര്യയെ ക്രൂര മർദ്ദനത്തിനിരയാക്കിയ ഭർത്താവ് ബന്ധുവുമായി ചേർന്ന് ബലാത്സംഗത്തിനിരയാക്കി

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ ഭർത്താവ് ബന്ധുവുമായി ചേർന്ന് ബലാത്സംഗത്തിനിരയാക്കി. കുറ്റാരോപിതനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ബന്ധു ഒളിവിൽ പോയി. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ഗോണ്ടയിൽ താമസിക്കുന്ന പെൺകുട്ടിയെ ലഖ്‌നൗ സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് വിവാഹം കഴിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് അദ്‌നാൻ ദിവസവും ഭാര്യയെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തെ തുടർന്ന് വളരെക്കാലമായി അമ്മ വീട്ടിൽ താമസിച്ച് വരികയായിരുന്നു യുവതി. വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണ് പ്രതികൾ പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.
പീഡനം ചെറുത്തപ്പോൾ അദ്‌നാൻ മർദ്ദിക്കുകയും ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തു. പ്രതി മുഹമ്മദ് അദ്നാനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തു. ബന്ധുവിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. എസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഇൻ ചാർജ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha