മുടിവെട്ടാനെത്തിയ പതിനാലുകാരനെ നിര്‍ബന്ധിച്ച് വീട്ടില്‍ എത്തിച്ചു, അശ്ലീലദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച് കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

ഇടുക്കിയിൽ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവിനെയാണ് കുമളി പൊലീസ് അറസ്റ്റു ചെയ്തത്. കുമളിയിലാണ് സംഭവം.
മുടിവെട്ടാനായി എത്തിയ കുട്ടിയെ ഷോപ്പില്‍ നിന്നും നിര്‍ബന്ധിച്ച് പ്രതിയുടെ വീട്ടില്‍ എത്തിക്കുയും അശ്ലീലദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച് കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി.
തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട്
നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രജീവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha