പിണറായിയെ വഴിയിലിട്ട് തല്ലാന്‍ ജനങ്ങള്‍ തെരുവില്‍ ആ അടി വീണത് മുഖ്യന്റെ മുഖത്ത് കരിങ്കൊടികള്‍ കൊണ്ട് വരവേറ്റ് ജനങ്ങള്‍

മറ്റൊരു മുഖ്യമന്ത്രിയ്ക്കും ഇല്ലാത്ത തരത്തിലുള്ള സുരക്ഷ. പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം. സ്വന്തം പ്രവര്‍ത്തികളില്‍ വിശ്വാസമില്ലാത്തതുകൊണ്ടും. ജനങ്ങളെ പേടിയായതുകൊണ്ടുമല്ലേ ഒരു മുഖ്യമന്ത്രിയ്ക്ക് ഇത്രയും പരിവാരങ്ങളുമായി നടക്കുന്നത്. ഒരു സിപിഎം മുഖ്യമന്ത്രിയ്ക്ക് ഒട്ടും യോജിക്കാത്ത തരത്തിലുള്ള രീതിയാണ് പിണറായി വിജയന്റേത് എന്ന് പാര്‍ട്ടിക്കാര്‍ പോലും പറയുന്നു.
ഇത് ഒരു മുഖ്യമന്ത്രിയുടെ ഗതികേടാണ്. ഇന്ന് എവിടെ പോയാലും മുഖ്യന് കരിങ്കൊടി സ്വീകരണമാണ്. പ്രതിഷേധിക്കുന്നവര്‍ അവരുടെ ജീലന്‍ പോലും നോക്കാതെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേയ്ക്ക് എടുത്ത് ചാടുന്നത്. അവരുടെ പ്രതിഷേധം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവം ആ ഗ്ലാസ് ഇല്ലായിരുന്നുവെങ്കില്‍ മുഖ്യന്റെ മുഖത്ത് വീഴേണ്ട അടിയായിരുന്നു.
എറണാകുളത്താണ് ഏറെ ചര്‍ട്ടയാ ആ കരിങ്കൊടി പ്രതിഷേധം ഇന്നലെ അരങ്ങേറിയത്. കാക്കനാട് വിവിധ ചടങ്ങുകള്‍ക്കെത്തിയ മുഖ്യമന്ത്രിയെ വഴി നീളെ കരിങ്കൊടിയോടെയാണ് ജനങ്ങള്‍ വരവേറ്റത്. കരിങ്കൊടി കാണിച്ചവരെ എല്ലാം പോലീസ് അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു. ആലുവ കമ്പനിപ്പടി, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയത്. സ്വര്‍ണ കള്ളക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാണ് ഈ പ്രതിഷേധങ്ങളെല്ലാം പറയുന്നത്.
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയ നേതാവ് പിണറായി എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. തോക്ക് കാട്ടിയുള്ള ഭീഷണിയും തളര്‍ത്തിയില്ല. വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചര്‍ച്ച ചെയ്യവേ തനിക്കെതിരെ നടന്ന പഴയ ആക്രമണ ശ്രമവും വധശ്രമവും ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചകളെ പുതിയ തലത്തില്‍ എത്തിച്ചത്. എംഎല്‍എയായിരിക്കേ തനിക്കെതിരെ ഒരാള്‍ വെടിയുതിര്‍ത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. പക്ഷേ ഈ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി ആകെ സ്തംഭിച്ചു പോയി എന്നുള്ളതാണ്. ആ കാറിന്റെ ചില്ലു പൊട്ടിരുന്നുവെങ്കില്‍ ഇന്ന് കേരളം ആകെ ആ എറണാകുളം മോഡല്‍ സമരം ചര്‍ച്ചയാക്കുമായിരുന്നു. കണ്ണൂരില്‍ കല്ലു കൊണ്ട് തലപൊട്ടിയപ്പോഴും മുഖത്തെ ശാന്തത അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈവിട്ടില്ല. എന്നാല്‍ ഓടിയെത്തിയ യൂത്ത് കോണ്‍ഗ്രസുകാരന് മുമ്പില്‍ പിണറായിയുടെ മുഖം നിസ്സഹായതയോടെ നോക്കി. മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച പ്രതീക്ഷിച്ചിരുന്നുമില്ല. എന്തായാലും പിണറിക്കതൊരു ഷോക്കായി പോയി.
കോതമംഗലം ചേലാട് പനന്താനത്ത് സ്വദേശിയായ സോണി ജോര്‍ജാണ് ഈ പ്രതിഷേധം നടത്തിയത്. അണ്‍ ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് സോണി ജോര്‍ജ്. മുഖ്യമന്ത്രിക്കുനേരെ വധശ്രമത്തിനും ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന സോണി ജോര്‍ജിനെതിരെ എറണാകുളം സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ പറയുന്നു. മുഖ്യമന്ത്രിക്കുനേരെ രാവിലെ കളമശേരിയിലും ആലുവയിലും കരിങ്കൊടി കാണിക്കല്‍ നടന്നു. എന്നാല്‍ കാക്കനാട് എല്ലാ പരിധിയും വിട്ടു. പൊലീസിനും ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സ്‌പെഷ്യല്‍ ബ്രാഞ്ചും പരാജയമായി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നാകെ ഈ പ്രതിഷേധത്തില്‍ അമ്പരന്നിരിക്കുകയാണ്. നിരവധി പ്രതിഷേധങ്ങള്‍ പലയിടത്തും നടത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കനത്ത പൊലീസ് സന്നാഹം ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തുകയായിരുന്നു. വാഹനത്തില്‍ അടിച്ചിട്ടുണ്ടെന്നും അടിച്ചയാള്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്നും പൊലീസിന് മുഖ്യമന്ത്രിയുടെ വാഹനത്തില്‍ നിന്നുതന്നെ വയര്‍ലെസ് സന്ദേശം ലഭിച്ചിരുന്നു. ഇത് മുഖ്യന്റെ ഉത്തരവ് തന്നെയാണ്. ഇതിനെ തുടര്‍ന്നാണ് സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. അത് കോണ്‍ഗ്രസിന്റെ സമര രീതിയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ഒരു കോണ്‍ഗ്രസുകാരനും ഉപദ്രവിക്കില്ല. കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിക്കുകയും വാഹനത്തിന്റെ ചില്ലില്‍ അടിച്ച് പ്രതിഷേധം നടത്തുകയും ചെയ്തത് അതീവ രഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവില്‍ ആയിരുന്നു. മാധ്യമങ്ങളെ പോലും അറിയാക്കാതെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് നടന്നത്.
https://www.facebook.com/Malayalivartha