മുഖ്യമന്ത്രിയെ കൈ വച്ച് കോൺഗ്രസ് പ്രവർത്തകൻ... കാര്‍ തടഞ്ഞ് ചില്ലില്‍ ഇടിച്ചു! അപമാന ഭാരത്തിൽ പിണറായി... സംഭവിച്ചത് വമ്പൻ സുരക്ഷാ വീഴ്ച!

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ കടുത്ത സുരക്ഷ വീഴ്ച. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാരുടെ മിന്നൽ നീക്കത്തിൽ നിർത്തിയിട്ടു. കാക്കനാട് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടിയതോടെയാണ് കാർ നിർത്തിയത്. കരിങ്കൊടിയുമായി ചാടിയ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്തു.
പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാരൻ റോഡിലേക്ക് ചാടി വീണത്. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു നിമിഷം അന്ധാളിച്ചുവെങ്കിലും വളരെ വേഗം പ്രതിഷേധക്കാരനെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പതിവ് വേഷം ഉപേക്ഷിച്ച് കള്ളിമുണ്ടും ധരിച്ചാണ് ഇയാൾ റോഡരികിൽ നിന്നത്. ഇതാണ് പൊലീസിന്റെ ശ്രദ്ധ ഇയാളിൽ പതിയാതിരുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പോക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ്പടി വാഹനത്തിനു മുന്നിലേയ്ക്കാണ് ഇയാൾ എടുത്തു ചാടിയത്. അകമ്പടി വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനും നിർത്തേണ്ടി വന്നു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാർ പ്രതിഷേധക്കാരനെ കണ്ട് വലതു ഭാഗത്തേയ്ക്കു വെട്ടിച്ചെങ്കിലും അവിടെ മതിലായിരുന്നതിനാൽ ഡ്രൈവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ സമയം കൊണ്ടാണ് മുഖ്യമന്ത്രി ഇരുന്ന സീറ്റിനു നേരെയുള്ള ചില്ലിനടുത്തേയ്ക്കെത്തി പ്രതിഷേധക്കാരൻ കരിങ്കൊടി കാട്ടിയതും ചില്ലിലിടിച്ചതും.
എറണാകുളം ജില്ലയിൽ നിരവധി ഇടങ്ങളിലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം ഇന്ന് കാണുവാൻ സാധിക്കുമായിരുന്നു. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാടി വീണതോടെ കാർ നിർത്തേണ്ടിവന്നു. സ്വര്‍ണ കള്ളക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം.
മുഖ്യമന്ത്രി പുതുതായി വാങ്ങിയ കിയ കാർണിവലിന് നേരായാണ് ഈ പ്രതിഷേധമുണ്ടായത്. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു.
നിരവധി സുരക്ഷാ സംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കിയ വാങ്ങാനായി സർക്കാർ തീരുമാനിച്ചത്. പക്ഷേ എന്തുണ്ടായിട്ടും കാര്യമില്ല എന്ന് വേണം കരുതാൻ. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം. എല്ലാ സുരക്ഷാ സന്നാഹങ്ങൾക്കും ശേഷം കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് വാഹനം യാത്ര ആരംഭിച്ചിരുന്നു.
നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. ഇവ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്.
കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇത് പോരാ എന്ന് തോന്നിയതോടെയാണ് പുത്തൻ വാഹനം ഈ വർഷം തന്നെ വാങ്ങാൻ തീരുമാനിച്ചത്. പ്രധാനമായും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്.
പക്ഷേ ഇന്ന് പൊലീസിന്‍റെ കണ്ണു വെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയാണ് ചെയ്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് കടുത്ത സുരക്ഷാ വലയത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞുനിർത്തിയാണ് കാക്കനാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്.
പലയിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായെങ്കിലും വാഹനം നിർത്തേണ്ടിവന്നത് ഇതാദ്യമാണ്. സുരക്ഷയ്ക്കായി നിരന്നുനിന്ന പൊലീസ് സുരക്ഷാ വലയം ഭേദിച്ചായിരുന്നു യൂത്തു കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കാക്കനാട് സർക്കാർ പ്രസിലെ ഉദ്ഘാടന ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കലക്ട്രേറ്റ് ജംക്‌ഷനിൽ വച്ചായിരുന്നു സംഭവം.
കാറിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കെത്തിയാണ് ഇയാൾ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി ഇരിക്കുന്ന ഭാഗത്തെ ചില്ലിലിടിച്ചും പ്രതിഷേധിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു നിമിഷം അന്തിച്ചു പോയെങ്കിലും പൊലീസെത്തി പ്രവർത്തകനെ പിടിച്ചുമാറ്റി വാഹനത്തെ കടത്തി വിടുകയായിരുന്നു.
പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിരുന്നതിനാൽ സ്ഥലത്തു തമ്പടിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തരെ പൊലീസ് നേരത്തെ തന്നെ സ്റ്റേഷനിലേയ്ക്കു മാറ്റിയിരുന്നു. സാധാരണയായി ഖദർ വേഷം ധരിച്ചെത്തുന്ന പ്രതിഷേധക്കാർക്കിടയിൽ കള്ളിമുണ്ടും ധരിച്ചെത്തിയ യൂത്തു കോൺഗ്രസ് പ്രവർത്തകനെ പൊലീസിനു തിരിച്ചറിയാനായില്ലെന്നാണ് അനുമാനം. ഇയാൾ ഇവിടുത്തുകാരനല്ലെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























