പിണറായിക്ക് ചാട്ടവാറടിയുമായി കേന്ദ്രം; സ്വപ്ന തുറന്ന് വിട്ട ഭൂതം പിണറായിയെ കുടുക്കി... പ്രോട്ടോക്കോൾ ലംഘിച്ചു! കോൺസുലേറ്റിലെ ഇടപാട് കൈയ്യോടെ പൊക്കി...

യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ബാഗ് മറന്നുവെച്ച സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് കേന്ദ്രം. യുഎഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറന്നുവെച്ച ബാഗ് കോൺസുൽ ഉദ്യോഗസ്ഥർവശം അയക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എൻ. കെ. പ്രേമചന്ദൻ എംപിയുടെ ചോദ്യത്തിനുളള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. യു.എ.ഇ. യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ, അത് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ സഹായം തേടുന്നതിന് അനുമതി തേടിയിട്ടുണ്ടോ എന്നാണ് വിദേശകാര്യ മന്ത്രാലയം ചോദിച്ചത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സർക്കാരുകൾ വിദേശ നയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോകോൾ പാലിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ സംസ്ഥാന മുഖ്യമന്ത്രി ഈ പ്രോട്ടോകോൾ ലംഘിച്ചുവെന്നാണ് നിഗമനം. ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
സഹായം നേരിട്ട് ചോദിച്ചത് പ്രോട്ടോകോൾ ലംഘനമാണ്. കേരള സർക്കാരിൽ നിന്നും വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടില്ല എന്നും വ്യക്തമാക്കുന്നുണ്ട്. വിദേശരാജ്യങ്ങളുടെ നയതന്ത്രജ്ഞർ സംസ്ഥാനത്തെത്തുമ്പോൾ അവരുമായി സർക്കാർ നടത്തുന്ന കൂടിക്കാഴ്ചകൾക്കും അനുമതിയില്ല എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഈ വിഷയം ഉയർത്തിക്കൊണ്ട് വന്നത് സ്വപ്ന സുരേഷ് ആയതുകൊണ്ട് തന്നെ നിർണായകമായ തെളിവുകൾ പുറത്ത് വിടേണ്ടത് അനിവാര്യമാണ്. വിശ്വാസ്യത വർധിപ്പിക്കാൻ അറസ്റ്റിലാകുന്ന സമയത്ത് റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന അവാകാശപ്പെടുന്നത്
ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ ഐ എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളും ഇമെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്
ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോൺ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന എൻഐഎ കോടതിയെ സമീപിച്ചത്. കാണാതായ ഐ ഫോണിന്‍റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകും
തന്നെ കാണാനെത്തിയ ഘടത്തിൽ എം. ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐഡിയുണ്ടാക്കി കോൺസുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്. ഫോൺ ലഭിച്ചാൽ ഈ രേഖകൾ വീണ്ടെടുക്കാനാകും. എന്നാൽ തെളിവ് പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥർ ഫോൺ മനപ്പൂർവ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിക്കുന്നു. സ്വപ്നയുടെ ആരോപണങ്ങളോട് എൻഐഎ അധികൃതർ പ്രതികരിച്ചിട്ടില്ല
https://www.facebook.com/Malayalivartha