കേരളം സുപ്രീംകോടതിയിൽ? ഇനി പൂഴിക്കടകൻ.... സ്വർണക്കടത്ത് അട്ടിമറിക്കാൻ പിണറായി കളത്തിലിറങ്ങി? ഇഡിയും സ്വപ്നയും കട്ടയ്ക്ക്...

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ തുടരന്വേഷണത്തെയും വിചാരണ ബംഗളൂരുവിലേക്കു മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തെയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്. വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിക്കെതിരേ എം. ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത് വാർത്തകളിലൂടെ നാം വായിച്ചതാണ്. ഈ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കക്ഷിചേരും. ഇതിന് കഴിഞ്ഞില്ലെങ്കിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവശങ്കറിന്റെ അപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാട് ഉന്നയിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഇ.ഡി. കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമെന്നാണു നിയമോപദേശം. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിനു നീക്കം നടക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി പരിശോധിച്ച് തെളിവില്ലെന്നു കണ്ട് തള്ളിയതാണെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം.
പ്രതികള്‍ ബംഗളുരുവിലേക്കു മാറുന്നതു കേരളത്തിലെ കോടതി നടപടികളെ ബാധിക്കും. പ്രതികള്‍ക്കു കേസിന്റെ ആവശ്യത്തിനായി ബംഗളുരുവിലേക്കു താമസം മാറ്റേണ്ടി വരും. ഇതു അന്വേഷണത്തിനു തടസമാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിക്കും. ചെൈന്ന, ഹൈദരാബാദ് എന്നിവിടങ്ങള്‍ പരിഗണിക്കാതെ, ബംഗളുരുവിലേക്കു തന്നെ വിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവരാണു കേസിലെ പ്രതികള്‍.
സ്വപ്‌ന വീണ്ടും ആരോപണവുമായി വന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോടതികളെ അപേക്ഷിച്ചു കേരളത്തിലെ കോടതികളെപ്പറ്റി ആക്ഷേപങ്ങളില്ലെന്ന വാദവും വിചാരണ മാറ്റുന്നതിനെതിരായി സര്‍ക്കാര്‍ ഉന്നയിക്കും. വിചാരണകോടതി മാറുന്നതിലൂടെ പ്രയാസപ്പെടുക പ്രതികളും സാക്ഷികളുമാണ്. സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കെതിരേ വിജിലന്‍സും ക്രൈംബ്രാഞ്ചും പോലീസും വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണ കേരളത്തില്‍ നടന്നാല്‍, സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണു ഇ.ഡി. ഉന്നയിക്കുന്നത്. കക്ഷികളുടെ വാദം കൂടി കേട്ട ശേഷമാകും സുപ്രീം കോടതി ഇ.ഡിയുടെ അപേക്ഷ തീര്‍പ്പാക്കുക. സ്വപ്‌ന സുരേഷും പി.എസ്. സരിത്തും വിചാരണക്കോടതി മാറ്റത്തെ എതിര്‍ക്കില്ല. എന്നാല്‍, ശിവശങ്കറും സന്ദീപ് നായരും സുപ്രീം കോടതിയില്‍ എതിര്‍പ്പറിയിക്കും.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും അറസ്റ്റിലായി. സ്വർണക്കടത്തിന് പുറമേ ഡോളർക്കടത്തിലും ലൈഫ് മിഷൻ വിവാദത്തിലും കേസുകളുണ്ടായി. ഡോളർ കടത്തിലും ലൈഫ് മിഷനിലും യാതൊന്നും നടന്നില്ല.
എൻ.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ സ്വർണക്കടത്ത് പുറത്തറിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്. മാത്രമല്ല, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല. ഫരീദിനെയും സംഘത്തെയും പിടിക്കാൻ കഴിയാത്ത കാലത്തോളം സ്വർണ്ണകടത്ത് കേസ് തെളിയിക്കപ്പെട്ടില്ല.
കോൺസുലേറ്റിലെ പി.ആർ. ഒ. ആയിരുന്ന പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലായ് 10നാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ഇ.ഡിയും കേസെടുത്തു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്. അറ്റാഷെ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ല. അങ്ങനെയാണ് അവർ രാജ്യം വിട്ടത്. സ്വപ്നയുമായുള്ള ബന്ധം മാത്രമാണ് ശിവശങ്കറിന് വിനയായത്. മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും യാതൊരു ഫലവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ടായിട്ടില്ല.
ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കേരളം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ ദേശവിരുദ്ധ ബന്ധം എൻഐഎ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. സ്വർണ്ണ കേസ് ഉണ്ടായി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇതിൽ ദേശവിരുദ്ധ ശക്തികൾ ഉണ്ടെന്ന് ആരോപണം ഉയർന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പണത്തിന്റെ ഒഴുക്ക് പുറത്തു പറയാൻ കഴിയാത്ത സ്ഥലങ്ങളിലേക്കായിരുന്നു. ചില വിദേശരാജ്യങ്ങളിൽ ദേശവിരുദ്ധ താൽപര്യങ്ങൾക്ക് ഫണ്ടിംഗ് നടത്തുന്ന ചിലരാണ് സ്വർണക്കടത്തിൽ പണം മുടക്കിയത്. എന്നാൽ എൻഐഎ ഇക്കാര്യം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. ചില സുപ്രധാന വിവരങ്ങൾ കൂടി അവർക്ക് ലഭിക്കാനുണ്ടെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha



























