വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യയോട് കബാബ് വേണമെന്ന് ഭർത്താവ്... വീട്ടിലുണ്ടാക്കിയ ചിക്കൻ കബാബിന് രുചി പോരാ'; കറിക്കത്തികൊണ്ട് ഭാര്യയെ കുത്തിയ ഭർത്താവ് ജീവനൊടുക്കി...

ചിക്കൻ കബാബിന് രുചി കുറവെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി. ബംഗളൂരു ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം. കുടക് സ്വദേശി സുരേഷാണ്(48) വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. വസ്ത്രനിർമാണശാലയിൽ ജീവനക്കാരനായിരുന്നു സുരേഷ്.
വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഭാര്യ ശാലിനിയോട് സുരേഷ് കബാബുണ്ടാക്കാൻ ആവശ്യപ്പെട്ടത്. ശാലിനി കബാബുണ്ടാക്കിയെങ്കിലും രുചി പോരെന്ന് സുരേഷ് കുറ്റപ്പെടുത്തി. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കറിക്കത്തി ഉപയോഗിച്ച് സുരേഷ് ശാലിനിയെ കുത്തുകയായിരുന്നു. കുത്തേറ്റ ശാലിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. സുരേഷ് ഓടിരക്ഷപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൊഴിയെടുത്തശേഷം തെരച്ചില്‍ നടത്തുന്നതിനിടയിലാണ് സുരേഷിനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha