'അടുത്തകാലത്ത് കേരളത്തിൽ നടക്കുന്ന വിവാഹങ്ങളിൽ രണ്ട് തരം പ്രവണതകളാണ് കാണുന്നത്. അത്യാർഭാടത്തോടെ നഗരങ്ങളിലെ വൻകിട ഓഡിറ്റോറിയങ്ങളിൽ വച്ച് നടത്തുന്ന ഫ്യൂഡൽ പൊങ്ങച്ച വിവാഹങ്ങൾ, വിവാഹചടങ്ങ് തന്നെ ഒഴിവാക്കി "സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം“ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടുള്ള സെക്കുലർ പൊങ്ങച്ച വിവാഹങ്ങൾ...' കേരള വിവാഹ ചിന്തകൾ കുറിച്ച് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു

കേരളത്തിലെ വിവാഹങ്ങളും അതിലെ പ്രത്യേകതകളെ കുറിച്ചും കുറിക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു. 'അടുത്തകാലത്ത് കേരളത്തിൽ നടക്കുന്ന വിവാഹങ്ങളിൽ രണ്ട് തരം പ്രവണതകളാണ് കാണുന്നത്. അത്യാർഭാടത്തോടെ നഗരങ്ങളിലെ വൻകിട ഓഡിറ്റോറിയങ്ങളിൽ വച്ച് നടത്തുന്ന ഫ്യൂഡൽ പൊങ്ങച്ച വിവാഹങ്ങൾ, വിവാഹചടങ്ങ് തന്നെ ഒഴിവാക്കി "സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം“ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടുള്ള സെക്കുലർ പൊങ്ങച്ച വിവാഹങ്ങൾ' എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയാണ്..
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കേരള വിവാഹ ചിന്തകൾ
അമേരിക്കയിലിരിക്കുമ്പോൾ എറ്റവുമധികം നഷ്ടപ്പെടുന്നത് കേരളത്തിലെ വിവാഹചടങ്ങുകളാണ്. രാവിലെ നടക്കാൻ പോയപ്പോൾ കേരളവിവാഹങ്ങളെ പറ്റി ആലോചിച്ചത് കുറിക്കുന്നു. അടുത്തകാലത്ത് കേരളത്തിൽ നടക്കുന്ന വിവാഹങ്ങളിൽ രണ്ട് തരം പ്രവണതകളാണ് കാണുന്നത്. അത്യാർഭാടത്തോടെ നഗരങ്ങളിലെ വൻകിട ഓഡിറ്റോറിയങ്ങളിൽ വച്ച് നടത്തുന്ന ഫ്യൂഡൽ പൊങ്ങച്ച വിവാഹങ്ങൾ, വിവാഹചടങ്ങ് തന്നെ ഒഴിവാക്കി "സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം“ എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടുള്ള സെക്കുലർ പൊങ്ങച്ച വിവാഹങ്ങൾ. രണ്ട് തരത്തിലും അമിതാഭിമാനവും താൻപോരിമയും പ്രകടമായി കാണാൻ കഴിയും, രണ്ടും കുലീനനാട്യത്തിന്റെ (Snobbery) രണ്ടു രൂപങ്ങൾ.
അതിരിക്കട്ടെ. എന്നെ സംബന്ധിച്ച് സത്യസന്ധമായി പറഞ്ഞാൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നത് നല്ലയൊരു ഊണു ലക്ഷ്യമിട്ടാണ്. പായസത്തിലാണ് എനിക്കുള്ള പ്രത്യേക താത്പര്യം. എത്രയെണ്ണമുണ്ടെങ്കിലും പായസമെല്ലാം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കും ചോറ് കഴിവതും കുറച്ച് കറികൾ എല്ലാം ഭക്ഷിക്കും.
മുസ്ലീം കല്യാണങ്ങളിൽ ബിരിയാനിക്കാണ് പ്രാധാന്യമെങ്കിലും ഇപ്പോൾ വെജിറ്റേറിയൻ ഊണു നൽകുന്നുണ്ടെന്ന് ആശ്വാസകരമാണു. പക്ഷെ നോൺവെജ് നൽകുന്ന കാറ്ററിങ്ങുകാരുടെ വെജ് ഭക്ഷണത്തിന്റെ നിലവാരം മോശമായാണ് കാണുന്നത്. കഴിവതും ഊണു വെജിറ്റേറിയൻ കാറ്ററിംഗുകാരെ കൊണ്ട് നൽക്കാൻ ശ്രമിക്കണമെന്ന് മുസ്ലീം സഹോദരങ്ങളോട് അഭ്യർത്ഥിക്കുന്നു. ക്രിസ്ത്യൻ കല്യാണങ്ങളിലെ, ബിരിയാനി, ഫ്രൈഡ് റൈസ് ഇവയെല്ലാം ഞാൻ ഒഴിവാക്കും. മിക്ക ക്രിസ്ത്യൻ വിവാഹങ്ങളിലും നൽകാറുള്ള ചോറും, മുളക് മീൻകറിയും, പാവക്കാ വറുത്തതും ആവോളം കഴിക്കും.
ഡസേർട്ടുകളിൽ എനിക്ക് പ്രിയം കരാമൽ കസ്റ്റാർഡാണ് പിന്നെ പഴവർഗ്ഗങ്ങളും പ്രത്യേകിച്ച് മുന്തിരിങ്ങ (കറുത്തതും വെളുത്തതും), ചെറുപഴങ്ങളും. ബട്ടർ ഐസ്ക്രീമുണ്ടെങ്കിൽ പ്രലോഭനത്തെ അതിജീവിച്ച് അല്പം മാത്രം കഴിക്കും.
എന്റെ സുഹൃത്തുക്കളിൽ കൂടുതലും സെക്കുലർ പൊങ്ങച്ചക്കാരായത് കൊണ്ട് ഇവരുടെ മക്കളടെ വിവാഹത്തിനു ഭക്ഷണ സാധ്യതയില്ല, പക്ഷേ എങ്കിലും ഇവരുടെ കൊച്ച് മക്കളുടെ കാലത്തൊരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അത്രയും നാൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ജീവിച്ചിരിക്കാൻ കഴിയണമെന്നാണു ആഗ്രഹിക്കുന്നത് “സാന്നിധ്യം തന്നെയാണ് സമ്മാനം“ (Presence is the Present) എന്ന് അറിയിക്കുന്നവരുടെ വീടുകളിലേക്ക് നവദമ്പതികൾക്കായി ഒരു പുസ്തകം ആമസോൺ വഴി അയച്ച് കൊടുക്കാറുണ്ട്. ഹണിമൂണിനിടക്ക് വായിക്കാൻ സമയം കിട്ടുമോ എന്തോ !!!!
ഇതെല്ലാം ഉപരി മധ്യവർഗ്ഗക്കാരുടെ വിവാഹം സംബന്ധിച്ച്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് ചെറിയതോതിലെങ്കിലും സാമ്പത്തിക സഹായം നൽകാൻ ശ്രമിക്കും. അത്തരത്തിലുള്ള എല്ലാ വിവാഹത്തിലും പങ്കെടുക്കും അവർക്ക് സന്തോഷം നൽകുന്നത് എന്ത് തന്നാലും കഴിക്കും.
https://www.facebook.com/Malayalivartha
























