കോഴിക്കോട് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍, വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് പതിനാറുകാരിയെ

കോഴിക്കോട് അടിവാരത്ത് പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) ആണ് മരിച്ചത്.ഈ വർഷം പുതുപ്പാടി ജി. എച്ച്.എസിൽ നിന്നും എസ്.എസ്.എൽ.സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്.
പ്ലസ് ടു വിന് അപേക്ഷ നൽകി പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. അടിവാരം മുപ്പതേക്ര മെല്ലെ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യബിനു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർവത്താവ് അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയില്‍ പൊയ്കവിള വീട്ടില്‍ ഷീജ (42) യാണ് മരിച്ചത്. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്ത പൊലീസ് ഷീജയുടെ ഭര്‍ത്താവ് ഹാഷിമിനെ(46) അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇതോടെയാണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ബന്ധുക്കളും ആരോപിക്കുന്നു.
ഇവർ കല്ലമ്പലം പൊലീസിൽ പരാതിയും നൽകി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയാണ് പൊലീസ് ഹാഷിമിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഹാഷിം ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാരും പറഞ്ഞു..
https://www.facebook.com/Malayalivartha
























