മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,പക്ഷെ കളക്ടർ അറിഞ്ഞില്ല... ശക്തമായ മഴയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി നൽകിയെന്ന തരത്തിലുള്ള വ്യാജ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന തരത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി. ആർ പ്രേംകുമാർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയാണ് ശക്തമായ മഴയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി നൽകിയെന്ന തരത്തിലുള്ള വ്യാജ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
ജില്ലാ ഭരണകൂടത്തിന്റേത് എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കളക്ടർ അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മഴ ശക്തമായതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള ജില്ലയിലെ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി നൽകിയിട്ടുള്ളതെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലാ ഭരണകൂടത്തിന്റെ എഫ്ബി പേജിന്റെ രൂപത്തിലായിരുന്നു സന്ദേശം ഉണ്ടാക്കി പ്രചരിപ്പിച്ചത്. എന്നാൽ കളക്ടറുടെ ഔദ്യോഗിക പേജിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഇത് വ്യാജമാണെന്ന് കളക്ടർ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























