ഓരോ മെഡൽ നേട്ടത്തിലും പ്രധാന മന്ത്രി നരേന്ദ്ര മോദി ജി തന്നെ നേരിട്ട് അഭിനന്ദനവുമായി എത്തുന്ന കാഴ്ച മുമ്പ് നമുക്കന്യമായിരുന്നു; അവർക്ക് ലഭിക്കുന്ന പ്രോത്സാഹനമാണ് ഏറ്റവും വലുതെന്ന് മോദിജി ഉറക്കെ പ്രഖ്യാപിക്കുകയാണ്; കായിക ഇന്ത്യ വളരുകയാണ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ അഭിമാനമായ മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് സന്ദീപ് ജി വാര്യർ

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ അഭിമാനമായി നമ്മുടെ മുരളി ശ്രീശങ്കർ. 8.08 മീറ്റര്‍ ചാടി ഭാരതത്തിന് വെള്ളിത്തിളക്കം സമ്മാനിക്കുമ്പോൾ എന്തുകൊണ്ടും ശ്രീ ശങ്കറിനും അച്ഛനും പരിശീലകനുമായ മുരളിക്കും അഭിമാനിക്കാം. മികച്ച ഫോമിലായിരുന്നിട്ടും ലോകചാംപ്യൻഷിപ്പിൽ മെഡൽ നഷ്ടപ്പെട്ടതിന്റെ വിഷമം ശ്രീശങ്കറിന് ഈ നേട്ടത്തിലൂടെ മറക്കാമെന്ന് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ അഭിമാനമായി നമ്മുടെ മുരളി ശ്രീശങ്കർ. 8.08 മീറ്റര്‍ ചാടി ഭാരതത്തിന് വെള്ളിത്തിളക്കം സമ്മാനിക്കുമ്പോൾ എന്തുകൊണ്ടും ശ്രീ ശങ്കറിനും അച്ഛനും പരിശീലകനുമായ മുരളിക്കും അഭിമാനിക്കാം. മികച്ച ഫോമിലായിരുന്നിട്ടും ലോകചാംപ്യൻഷിപ്പിൽ മെഡൽ നഷ്ടപ്പെട്ടതിന്റെ വിഷമം ശ്രീശങ്കറിന് ഈ നേട്ടത്തിലൂടെ മറക്കാം. സുരേഷ് ബാബുവിനു ശേഷം കോമൺവെൽത്ത് ഗെയിംസ് പുരുഷലോങ് ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ശ്രീശങ്കർ എന്നത് മലയാളികളായ നമുക്കേവർക്കും അഭിമാനിക്കത്തക്ക കാര്യമാണ്.
ഒരു അച്ഛന്റെയും മകന്റെയും ദീർഘകാലത്തെ കഠിനാധ്വാനത്തിനു ലഭിച്ച അംഗീകാരമാണ് ഈ മെഡൽ നേട്ടം. ഒളിംപിക്സിൽ അതിലറ്റിക്സിൽ വരെ മെഡൽ നേടാമെന്ന് നാം നീരജ് ചോപ്രയിലൂടെ തെളിയിച്ചു. അത് ഒരു അദ്ഭുതമല്ല, അതിനുള്ള പ്രതിഭ ഇവിടെ ധാരാളമുണ്ടെന്ന് ലോക ചാംപ്യൻഷിപ്പിൽ നീരജ് വീണ്ടും തെളിയിച്ചു. ഇപ്പോഴിതാ കോമൺെവെൽത്ത് ഗെയിംസിലും നാം മികവ് തുടരുകയാണ്. ആദ്യം തേജസ്വിൻ ശങ്കറിൻ്റെ ഹൈജംപ് വെങ്കലമായിരുന്നെങ്കിൽ ഇപ്പോൾ ശ്രീശങ്കറിന്റെ ലോങ് ജംപ് വെള്ളി.
ഇനിയും അത്ലറ്റിക്സിൽ നിന്ന് നിരവധി മെഡലുകൾ നാം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീ ശങ്കറിനും അച്ഛൻ മുരളിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച അത് ലറ്റുകളിൽ ഒരാളായ പി.ടി.ഉഷ രാജ്യ സഭ എം പി യായി തന്റെ ആദ്യ പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് ശ്രീശങ്കറിന്റെ നേട്ടം. ക്ലീൻ അത് ലറ്റ് എന്ന് നാം വിളിക്കുന്ന ഉഷ പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗം തന്നെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെയുള്ളതായിരുന്നു.
അതിനെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നത് ഉഷയ്ക്ക് ഏറെ അഭിമാനിക്കാം. ക്ലീൻ അത്ലറ്റായ ശ്രീ ശങ്കറിനെപ്പോലെയുള്ളവരെയാണ് നാടിനാവശ്യമെന്നതാന്ന് ഉഷയുടെ പ്രസംഗത്തിന്റെ അന്തസത്ത . ഗെയിംസ് പുരോഗമിക്കുമ്പോൾ ഇന്ത്യ ഇതുവരെ ആറ് സ്വർണമടക്കം 20 മെഡലുകൾ നേടിക്കഴിഞ്ഞു. ബോക്സിങ്ങിൽ മാത്രം ആറു മെഡലുകൾ കൂടി നാം ഉറപ്പിച്ചു കഴിഞ്ഞു. രാജ്യം കായിക പ്രതിഭകൾക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെ ഫലമാണ് നാമിപ്പോൾ കാണുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ കായിക രംഗത്തെ ഈ മികവ് ഭാരതത്തിന്റെ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഓരോ മെഡൽ നേട്ടത്തിലും പ്രധാന മന്ത്രി നരേന്ദ്ര മോദി ജി തന്നെ നേരിട്ട് അഭിനന്ദനവുമായി എത്തുന്ന കാഴ്ച മുമ്പ് നമുക്കന്യമായിരുന്നു. അവർക്ക് ലഭിക്കുന്ന പ്രോത്സാഹനമാണ് ഏറ്റവും വലുതെന്ന് മോദിജി ഉറക്കെ പ്രഖ്യാപിക്കുകയാണ്. കായിക ഇന്ത്യ വളരുകയാണ്.
https://www.facebook.com/Malayalivartha
























