ഇതും എന്റെ മക്കൾ !! ഉപേക്ഷിക്കപ്പെട്ട നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടി പശു.. ഇതാണ് ഇന്ത്യ എന്ന് അടികുറിപ്പ്!! നിമിഷനേരത്തിനുള്ളിൽ സംഭവം വൈറൽ!!

മൃഗങ്ങളുടെയും പക്ഷികളുടെയും പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ. ഉപേക്ഷിക്കപ്പെട്ട നയാ നായക്കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്ന പശുവിന്റൈ വീഡിയോയാണ് വൈറലാവുന്നത്.'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. പശു ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അമ്മയാവുന്നു' എന്ന് അതിന്റെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ എളുപ്പം തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും ഷെയർ ചെയ്തതും.
വീഡിയോയിൽ തവിട്ട് നിറത്തിലുള്ള നാല് പട്ടിക്കുഞ്ഞുങ്ങളെ കാണാം. അവയെ അമ്മ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്. അവ ഒരു പശുവിൽ നിന്നും പാൽ കുടിക്കുകയാണ്. പശു നിലത്ത് കിടന്ന് ക്ഷമയോടെ അവയെ പാലൂട്ടുകയാണ്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്ന് വേറെയും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























