സൂര്യപ്രിയ തനിച്ചാണെന്ന് ഉറപ്പാക്കി പതുങ്ങി വീട്ടിലെത്തി; പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് കിടപ്പ് മുറിയിൽ തള്ളി; കൊലപാതകത്തിന് ശേഷം പ്രതി ആ 'വസ്തു' കയ്യിലെടുത്തു; പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ പ്രതിയുടെ കയ്യിൽ 'ആ സാധനം' കണ്ട് പോലീസ് അമ്പരന്നു; ഡിവൈഎഫ്ഐ പ്രവർത്തകയുടെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

ഡിവൈഎഫ്ഐ പ്രവർത്തകയുടെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് വരികയാണ്. ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ സൂര്യപ്രിയ(24) കൊല ചെയ്യപ്പെട്ടെന്ന നടുക്കുന്ന വിവരം നാട്ടുകാരറിയുന്നത് പൊലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ്.
സൂര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്(27) കൊലപാതകം നടത്തിയിട്ട് ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു. എന്നാൽ കീഴടങ്ങാൻ എത്തുമ്പോൾ സുധീഷിന്റെ കയ്യിൽ സൂര്യയുടെ ഫോണുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കുറെ കാലങ്ങളായി സൂര്യപ്രിയയും സുജീഷും സുഹൃത്തുക്കളായിരുന്നു.
ഈ സൗഹൃദത്തിൽ അകൽച്ച വന്നതാണ് സുജീഷിനെ കൊലപാതകിയാക്കിയത്. പോലീസ് വിശദമായി തന്നെ കേസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് ആണ് കൊലപാതകം നടന്നത്. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും അമ്മാവൻ രാധാകൃഷ്‌ണനും വീട്ടിലില്ലായിരുന്നു.
അപ്പോൾ സുജീഷ് വീട്ടിലെത്തി കൊല നടത്തി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഫോണുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. ചിറ്റിലഞ്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിൽ സൂര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യപ്രിയ. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു സൂര്യപ്രിയ.
https://www.facebook.com/Malayalivartha




















