വാട്സാപ്പിൽ കിട്ടിയ ആ ചിത്രം; പരിഹരിക്കപ്പെടേണ്ടത് പരിഹരിക്കുക തന്നെ ചെയ്യും; ഉടനടി നടപടിയെടുത്ത് മാസ്സായി മേയർ ആര്യ രാജേന്ദ്രൻ

നെടുങ്കാട് സ്വദേശി ശ്രീ അജിൽ കുമാറാണ് കീഴാറന്നൂരിൽ റോഡ് വശത്തെ മാലിന്യകൂമ്പാരം വാട്സ് ആപ്പിലൂടെ പങ്ക് വച്ചിരുന്നു . ഈ വിഷയത്തിൽ ഉടനടി നടപടി സ്വീകരിച്ച് മാസ്സായി മേയർ ആര്യ രാജേന്ദ്രൻ. മേയർ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പരിഹരിക്കപ്പെടേണ്ടത് പരിഹരിക്കുക തന്നെ ചെയ്യും... പിന്നെ ഒരു കാര്യം ... നിങ്ങൾ നാട്ടുകാർ കൂടി സഹകരിച്ചാൽ ഈ പ്രശ്നം ഇനി ഉണ്ടാകാതെ നോക്കാം. ഇന്നലെ നെടുങ്കാട് സ്വദേശി ശ്രീ അജിൽ കുമാറാണ് കീഴാറന്നൂരിൽ റോഡ് വശത്തെ മാലിന്യകൂമ്പാരം വാട്സ് ആപ്പിലൂടെ പങ്ക് വച്ചത്.
അവിടത്തെ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പ്രശ്നത്തിൽ ഇടപെട്ടു. നഗരസഭ ആരോഗ്യ വിഭാഗം അവിടം ക്ലീനാക്കിയിട്ടുണ്ട്.ഇനി നിങ്ങൾ നാട്ടുകാർ തന്നെ ഇവിടം സംരക്ഷിക്കണം. മാലിന്യം ശരിയായി സംസ്കരിക്കണം...
https://www.facebook.com/Malayalivartha




















