മദ്യപിച്ചെത്തിയ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ കലഹിച്ചു... ഒടുവില്‍ കലഹം അവസാനിച്ചത് കൊലപാതത്തില്‍

മദ്യപിച്ചെത്തിയ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ കലഹിച്ചു. ഒടുവില്‍ കലഹം അവസാനിച്ചത് കൊലപാതത്തില്‍. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് സംഭവം. മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. മുളവുകാട് സ്വദേശി സുരേഷ് കുപ്പികൊണ്ട് എഡിസനെ തല്ലുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് എഡിസന്‍ മരിച്ചത്. സുരേഷും കൂടെയുള്ളയാളും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















