എറണാകുളം ടൗണ്‍ ഹാളിനു സമീപത്തെ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.... ഇന്നലെ രാത്രിയോടെയാണ് സംഭവം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയശേഷം കടന്നു കളഞ്ഞു, പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

എറണാകുളം ടൗണ്‍ ഹാളിനു സമീപത്തെ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.... ഇന്നലെ രാത്രിയോടെയാണ് സംഭവം, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയശേഷം കടന്നു കളഞ്ഞു, പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു.
ഉടന്‍ പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിയെന്ന് കരുതുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുത്തിയതിന് ശേഷം ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് പോയത്. ഇവിടേയുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
കുത്തിയെന്നു കരുതുന്ന എറണാകുളം മുളവുകാട് സ്വദേശിയ്ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ഇരുവരും അപരിചിതരാണെന്നു പറയുന്നു.ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
"
https://www.facebook.com/Malayalivartha




















