ഒരീച്ചപോലുമറിഞ്ഞില്ലെങ്കിലും... ആരാരുമറിയാതെ വീട്ടമ്മയെ കൊന്ന് സ്വര്‍ണവുമായി നാടുവിട്ടെങ്കിലും എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ടായിരുന്നു; ആറാഴ്ച മുമ്പ് കേരളത്തിലെത്തിയ ആദംഅലി വീട്ടമ്മയുമായി വളരെപ്പെട്ടന്നടുത്തു; കൊലയ്ക്കായി പാഞ്ഞടുക്കുമ്പോഴും പാവം അവനെ വിശ്വസിച്ചുപോയി

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ ബാഗാളി ആംദം അലി ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ആരാരുമറിഞ്ഞില്ല ഈ കൊച്ചു പയ്യന്‍ 21 കാരന്‍ ഇത്ര ക്രൂരനാണെന്ന്. ആരാരുമറിയാതെ വീട്ടമ്മയെ കൊന്ന് സ്വര്‍ണവുമായി നാടുവിട്ടെങ്കിലും എല്ലാം മുകളിലൊരാള്‍ കാണുന്നുണ്ടായിരുന്നു. ദൈവം ഉണ്ട് ഉണ്ട് എന്ന് പറയുന്നതിതാണ്. ഇവിടെ ദൈവത്തിന്റെ മട്ടില്‍ മുകളിലിരുന്നത് സിസിടിവിയായിരുന്നു.
ക്രുരതയുടെ മുഖമാണ് പുറത്ത് വരുന്നത്. ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകള്‍ക്കും അടിമയാണ്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു.
ആ രീതിയില്‍ പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം, മൃതദേഹം കിണറ്റിലിട്ടത് ആദം അലി തന്നെയാണ്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് നിഗമനം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ.
നഷ്ടപെട്ട സ്വര്‍ണത്തെ കുറിച്ചു വിവരം കിട്ടിയിട്ടില്ല. സംഭവത്തില്‍ ആദം അലിയുടെ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം പിടിയിലായ ആദം അലിയെ ചെന്നൈയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് 12:30ഓടെയാണ് എത്തിച്ചത്. സ്‌റ്റേഷനിലെത്തിച്ച പ്രതിയെ വൈകിട്ട് നാല് മണിയോടെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയില്ല. ഇയാള്‍ താമസിച്ചിരുന്ന ദേവസ്വം ലെയ്‌നിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോള്‍ ജനരോഷമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മുന്നില്‍കണ്ട് തെളിവെടുപ്പ് ഇന്ന് പുലര്‍ച്ചെയോ അല്ലെങ്കില്‍ കൂടുതല്‍ പൊലീസിന്റെ സഹായത്തോടെ നടത്താനായിരിക്കും സാധ്യത.
മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ ആദം അലിയെ കാണാന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ മെഡിക്കല്‍ കോളജ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് അറസ്റ്റു ചെയ്തത്. സെയ്ദാപേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതിയുമായി പൊലീസ് തിരുവനന്തപുരത്തെത്തിയത്. ചെന്നൈ ആര്‍ കെ നഗര്‍ പോലീസാണ് പ്രതിയെ മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറിയത്.
അതേസമയം, മനോരമയെ ആദം അലി കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റില്‍ ഇട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നില്‍ നിന്നും ആദം അലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മരണ കാരണം കഴുത്ത് ഞെരിച്ചെന്നാണ് ആദ്യ വിവരം പുറത്തുവന്നത്. പിന്നീടാണ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നുമുള്ള വിവരം പുറത്തുവരുന്നത്.
മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റില്‍ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. വീടിന്റെ മതിലിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം കിണറ്റില്‍ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു. വീട്ടമ്മയെ കൊന്ന് കല്ലുകെട്ടി കിണറ്റിലിട്ട ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി ആദം അലിയെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















