കാഴ്ചക്കാര്‍ തളര്‍ന്നുവീണു... അതിക്രൂരതയുടെ പര്യായമായ തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് എറണാകുളം നഗരമധ്യത്തില്‍ കൊലപാതകം; ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി

തലസ്ഥാനത്ത് തിരുവനന്തപുരത്ത് ബംഗാളിയായ ആദം അലി മലയാളികളെ വിറപ്പിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. തെളിവെടുപ്പ് പോലും ആരംഭിച്ചതേയുള്ളൂ. ഇപ്പോഴിതാ എറണാകുളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികള്‍.
എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. ഇദ്ദഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി.
കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി എഡിസണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. സുരേഷിനായി തിരച്ചില്‍ തുടങ്ങി.
ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. കൊല്ലം സ്വദേശി എഡിസനാണ് കൊല്ലപ്പെട്ടത്. കുത്തിയെന്നു കരുതുന്ന എറണാകുളം മുളവുകാട് സ്വദേശി സുരേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ഇരുവരും അപരിചിതരാണെന്നു പറയുന്നു. റസ്റ്ററന്റില്‍ ഉണ്ടായ തര്‍ക്കത്തിനിടെ, ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസനെ രണ്ടാമന്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തിയയാള്‍ സംഭവശേഷം രക്ഷപ്പെട്ടു.
ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്നതെന്നു പറയുന്ന ലോഡ്ജില്‍ എത്തി ബാഗുമെടുത്താണ് സ്ഥലം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇവിടെ പൊലീസ് നടത്തിയ പരിശോധനയില്‍ കുത്തിയെന്നു കരുതുന്നയാളുടെ ഐഡി കാര്‍ഡ് ലഭിച്ചു. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടില്‍ സുരേഷ് എന്നാണ് അതില്‍നിന്നു ലഭിച്ച വിലാസം.
സംഭവത്തില്‍ പൊലീസ് നഗരത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കുത്തേറ്റ എഡിസന്‍ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തിയാണ് എഡിസനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
അതേസമയം തിരുവനന്തപുരത്ത് ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും.
മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിന്‍കര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലില്‍ കല്ല് ചേര്‍ത്ത് വെച്ച് കെട്ടി. ഈ രണ്ട് കൊലപാതകങ്ങളും മലയാളികളെ വല്ലാതെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















