അസാധുവായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ അടിയന്തര നിയമസഭാസമ്മേളനം ചേരാന്‍ തീരുമാനമായി....

അസാധുവായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിന് ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെ അടിയന്തര നിയമസഭാസമ്മേളനം ചേരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഒക്ടോബറില്‍ ചേരാനായി തീരുമാനിച്ചിരുന്ന സമ്മേളനമാണ് നേരത്തേയാക്കുന്നത്. ഇതിനായി ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കാനായി മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അടിയന്തര സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ വിശദീകരിക്കുകയുണ്ടായി.കാലാവധി കഴിഞ്ഞ പതിനൊന്ന് ഓര്‍ഡിനന്‍സുകളില്‍ എട്ടെണ്ണം നിയമ ഭേദഗതികളാണ്. ഓര്‍ഡിനന്‍സ് പുതുക്കാത്തതിനാല്‍ എത്രയും വേഗം നിയമ നിര്‍മ്മാണമാണ് പോംവഴിയായിട്ടുള്ളത് അല്ലെങ്കില്‍, ഓര്‍ഡിനന്‍സുകള്‍ക്ക് മുമ്പുള്ള നിയമത്തിന് പ്രാബല്യം തിരിച്ചു കിട്ടും.
നിയമസഭയില്‍ ബില്ലവതരിപ്പിച്ച് നിയമങ്ങള്‍ക്ക് പ്രാബല്യം നല്‍കാതെ ഓര്‍ഡിനന്‍സുകള്‍ വഴി നടപ്പാക്കുന്നതില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായിരുന്നു. അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഏറ്റവും പ്രധാനം വിവാദമായ ലോകായുക്തയാണ്. ജൂണ്‍ 27മുതല്‍ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സഭയില്‍ അവതരിപ്പിച്ചിരുന്നില്ല. അതിനുള്ള സമയപരിധി കഴിഞ്ഞതോടെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനു മുന്‍പുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുമെന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നു.
അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി വ്യക്തമായാല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാനായി ലോകായുക്തയ്ക്ക് അധികാരം നല്‍കുന്ന നിയമത്തിലെ 14-ാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഹിയറിംഗ് നടത്തി വിധി റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കാേ, മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ അധികാരം നല്‍കുന്നതാണ് ഭേദഗതി.
ഓര്‍ഡിനന്‍സുകളില്‍ പിശകുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവ പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യമെന്താണെന്ന ചോദ്യമുന്നയിക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
" f
https://www.facebook.com/Malayalivartha




















