കൊല്ലത്ത് പതിനഞ്ചുവയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം, അയല്‍വാസിയായ പതിനേഴുവയസുകാരൻ നിരീക്ഷണത്തില്‍

കൊല്ലത്ത് പതിനഞ്ചുവയസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ അയല്‍വാസിയായ പതിനേഴ് വയസുകാരന്‍ പൊലീസ് നിരീക്ഷണത്തില്‍. പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കുളത്തൂപ്പുഴയില്‍ ആണ് സംഭവം. 2016 ലെ പോക്‌സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടില്‍ പ്രസവിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ.രണ്ടുദിവസം മുന്‍പാണ് കുളത്തൂപ്പുഴയിലെ വീട്ടില്‍ വച്ച് 15 കാരി പ്രസവിച്ചത്.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മ താന്‍ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂര്‍ താലൂക്ക് ആശുപത്രിയെ സമീപിച്ചത്.എന്നാൽ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നാണ് പ്രസവിച്ചത് 15 കാരിയാണെന്ന് തെളിഞ്ഞത്. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha




















