കല്‍പറ്റയില്‍ ദേശീയ പാതയിലെ കുഴിയടക്കല്‍ വെറും പ്രഹസനമാകുന്നു; അപകടം പതിയിരിക്കുന്ന കുഴികള്‍ കടന്ന് യാത്രക്കാർ, തകര്‍ന്ന റോഡുകാരണം കൈനാട്ടി ബൈപ്പാസ് ജംങ്ഷനിലെ ഗതാഗത കുരുക്ക് പതിവ് കാഴ്ച

വയനാട് കല്‍പറ്റയില്‍ ദേശീയ പാതയിലെ കുഴിയടക്കല്‍ വെറും പ്രഹസനമാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അപകടം പതിയിരിക്കുന്ന കുഴികള്‍ കടന്നാണ് ഇപ്പോഴും വാഹനയാത്ര തുടരുന്നത്. തകര്‍ന്ന റോഡുകാരണം കൈനാട്ടി ബൈപ്പാസ് ജംങ്ഷനിലെ ഗതാഗത കുരുക്ക് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കോഴിക്കോട് മൈസൂര്‍ ദേശീയപാതയില്‍ റോഡിലെ കുഴിയടക്കല്‍ മനുഷ്യരെ പറ്റിക്കാൻ മാത്രം.
അതോടൊപ്പം തന്നെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കൈനാട്ടി ബൈപ്പാസ് ജംങ്ഷനിലെ റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലായാതായി മാറിയിരിക്കുകയാണ്. ഒച്ചിഴയും പോലെയാണ് വാഹനങ്ങള്‍ ഓടുന്നത്. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. റോഡിലെ ഗതാഗത കുരുക്ക് സ്ഥിരം കാഴ്ചയാകുകയാണ്.
കൂടാതെ മഴക്കാലമായതോടെ കുഴികളില്‍ വെള്ളക്കെട്ട് മാറുന്നില്ല. മഴയ്ത്ത് ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ അപടകത്തില്‍പെടുന്നത് പതിവാകുകയാണ്. കല്‍പറ്റ നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍റ് പരിസരത്തെ കുഴികള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ കയറി ഇറങ്ങിയതോടെ തന്നെ വീണ്ടും തകര്‍ന്നു തുടങ്ങി. റോഡ് തകര്‍ന്നാല്‍ മഴയെ പഴിചാരി ഒഴിഞ്ഞു മാറുന്നതാണ് ഉദ്യോഗസ്ഥരുടെ രീതിയെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha




















