പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളിൽ നിന്ന് ലൈംഗികചോദന ഉണർത്തുന്ന വസ്ത്രങ്ങൾ പരാതിക്കാരി ധരിച്ചിരുന്നതായി മനസ്സിലായി; അതുകൊണ്ട് പ്രതിക്കെതിരെ സെക്ഷ്വൽ ഹരാസ്മെൻറ് ചാർജ് നിലനിൽക്കില്ലെന്ന് കോടതി; അഫ്ഗാനിലെ താലിബാൻ കോടതിയല്ല; കേരളത്തിലെ ഒരു കീഴ് കോടതി പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച വിധിയാണ്; ഭരണഘടനയുടേയോ നീതി വ്യവഹാരങ്ങളുടേയോ ഏഴയലത്തു പോകാത്ത പൊന്നു തമ്പുരാൻ ജഡ്ജി എമാൻ്റെ നീതിബോധം ഗംഭീരം! വിമർശനവുമായി ഡോ . അരുൺ കുമാർ

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോടതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞിരിക്കുന്നത്.
കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ച് ഡോ . അരുൺ കുമാർ വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളിൽ നിന്ന് ലൈംഗികചോദന ഉണർത്തുന്ന വസ്ത്രങ്ങൾ പരാതിക്കാരി ധരിച്ചിരുന്നതായി മനസ്സിലായി എന്നും അതുകൊണ്ട് പ്രതിക്കെതിരെ സെക്ഷ്വൽ ഹരാസ്മെൻറ് ചാർജ് (354A) നിലനിൽക്കില്ല എന്നും കോടതി."
അഫ്ഗാനിലെ താലിബാൻ കോടതിയല്ല, ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തല്ല, ഇന്ത്യയിലെ, കേരളത്തിലെ ഒരു കീഴ് കോടതി പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച വിധിയാണ്.ഭരണഘടനയുടേയോ നീതി വ്യവഹാരങ്ങളുടേയോ ഏഴയലത്തു പോകാത്ത പൊന്നു തമ്പുരാൻ ജഡ്ജി എമാൻ്റെ നീതിബോധം ഗംഭീരം!
https://www.facebook.com/Malayalivartha
























