സുഹൃത്തുക്കളെ മർദ്ദിക്കുന്നത് കണ്ട്, ചോദ്യം ചെയ്ത യുവാവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ച് ട്രെയിനിടിച്ച് മരണം:- പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല: മരിക്കുന്നതിന് മുമ്പ് ആ ഫോൺ സന്ദേശം....

ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്.
ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ച് മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
നന്ദുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിച്ചു. ഇതിനിടെ നന്ദു ട്രെയിനിന് മുന്നിൽപ്പെടുകയായിരുന്നു എന്നാണ് അച്ഛൻ ആരോപിക്കുന്നത്. സുഹുത്തുക്കളെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുന്നത് നന്ദു ചോദ്യം ചെയ്തു. ഇതാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നന്ദുവിനെതിരെ തിരിയാനുള്ള കാരണം.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും നന്ദുവിന്‍റെ അച്ഛൻ ബൈജു ആരോപിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്ന, ഫൈസൽ എന്നിവർക്കെതിരെയാണ് ആരോപണം. നന്ദുവിനെ ഇവർ മർദിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഇതിനിടെ നന്ദു മരിക്കുന്നതിന് മുമ്പുള്ള ഫോൺ സംഭാഷണവും പുറത്തുവന്നു. നന്ദുവിനെ കാണാതാകുന്നതിന് മുമ്പ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























