Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു...' കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ പ്രിയ വർഗീസ്

18 AUGUST 2022 04:20 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് രംഗത്ത് എത്തുകയുണ്ടായി. ഒരു രാഷ്ട്രീയ നാടകത്തിന്‍റെ ഫലപ്രാപ്തിയാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്‍റെ പേര് ചുരുക്കപ്പട്ടികയിൽ വന്നത് മുതൽ തന്നെ തുടങ്ങിയതാണ് ഈ രാഷ്ട്രീയ നാടകം. വ്യക്തി എന്ന നിലയിൽ നീതി നിഷേധങ്ങളാണ് അനുഭവിക്കേണ്ടി വന്നത് എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു. എഫ് ഡി പി കാലയളവ് അധ്യാപന പരിചയം ആണെന്ന് യുജിസി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;

ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സർവ്വകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.

2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ് :(പേജ് നമ്പർ 5, സെക്ഷൻ 3.9)

"The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion."

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്.രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതു പോലെ സജീവ സേവനത്തിൽ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ. ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.

ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ്‌ കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്.തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു.27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13ഒക്കെയായി ചുരുങ്ങി. അപ്പോഴും "ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചുപോകരുതല്ലോ.

ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളെ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്.

നാളെ :- അധ്യാപന പരിചയത്തിൽ എഫ്. ഡി. പി ഗവേഷണവും ഉൾപ്പെടുത്തിയതിന്റെ നാൾവഴികൾ,2010യു. ജി. സി. റെഗുലേഷൻ മുതൽക്കുള്ള ചില വസ്തുതകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends