ആദ്യദിനം തന്നെ മെഷീനുകള്‍ പണിമുടക്കി.... ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ സംസ്ഥാനത്തെ മിക്ക റേഷന്‍കടകളിലും ഇ പോസ് മെഷീനുകള്‍ തകരാറിലായി, ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്ന് ഭക്ഷ്യമന്ത്രി

ആദ്യദിനം തന്നെ മെഷീനുകള്‍ പണിമുടക്കി.... ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ സംസ്ഥാനത്തെ മിക്ക റേഷന്‍കടകളിലും ഇ പോസ് മെഷീനുകള്‍ പണിമുടക്കി.ഇന്നലെ രാവിലെ മുതല്‍ ഓണക്കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷമാണ് പലയിടത്തും മെഷീന്‍ പണിമുടക്കിയത്.
തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഇന്നലെയും ഇന്നുമാണ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്.
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് കാര്‍ഡുടമകള്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കൈപ്പറ്റണമെന്നാണ് നിര്‍ദ്ദേശം.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം സഹകരണവിപണി 29ന് തുടങ്ങും. വൈകിട്ട് 6ന് സ്റ്റാച്യുവിലെ കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.എന്‍.വാസവന്‍ അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവന്‍കുട്ടി,ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.
10മുതല്‍ 30ശതമാനം വരെ വിലക്കുറവില്‍ 13 ഇനം നിത്യോപയോഗ വസ്തുക്കളാണ് സഹകരണവിപണിയില്‍ വിതരണം ചെയ്യുക.വിപണി സെപ്തംബര്‍ 7ന് അവസാനിക്കും.
https://www.facebook.com/Malayalivartha























