സന്തോഷയാത്ര അന്ത്യയാത്രയായി..... കൊല്ലം ബൈപ്പാസില്‍ കാവനാട് മുക്കാട് പാലത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നര വയസ്സുകാരിക്കും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം... ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ തിരുവനന്തപുരം പേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്

സന്തോഷയാത്ര അന്ത്യയാത്രയായി..... കൊല്ലം ബൈപ്പാസില്‍ കാവനാട് മുക്കാട് പാലത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നര വയസ്സുകാരിക്കും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം... ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ തിരുവനന്തപുരം പേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത് .
പേട്ട തുലവിള ലെയ്ന്‍ കൃഷ്ണകൃപയില്‍ കൃഷ്ണകുമാരി (82), ഇവരുടെ മകന്റെ മകള്‍ കൃഷ്ണഗാഥയുടെയും ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ സുധീഷിന്റെയും മകള്‍ ജാനകി (മൂന്നര) എന്നിവരാണ് മരിച്ചത്.
ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കൃഷ്ണകുമാരിയും മകന്‍ റിട്ട. സബ് രജിസ്ട്രാര്‍ ജയദേവനും ഭാര്യ ഷീബയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്. ചടങ്ങുകള്‍ നടത്തിയ ശേഷം തിങ്കളാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഇവര്‍ എറണാകുളത്ത് എത്തി. ഷോപ്പിങ്ങിനുശേഷം രാത്രി ഒന്‍പതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. സുധീഷും കൃഷ്ണഗാഥയും രണ്ട് വാഹനങ്ങളിലായിരുന്നു.
കൊല്ലം ബൈപ്പാസിലൂടെ പോകുന്നതിനിടെയാണ് മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ലോറിയില്‍ ഇടിച്ചത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയതാണ് ലോറി. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെയും ജയദേവനെയും ഷീബയെയും ജാനകിയെയും കൃഷ്ണഗാഥയെയും നാട്ടുകാരും ശക്തികുളങ്ങര പോലീസും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണകുമാരി ചൊവ്വാഴ്ച പുലര്‍ച്ചെയും ജാനകി രാവിലെയുമാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സുധീഷിന്റെ വീടായ ചാത്തന്നൂര്‍ ചൂരപ്പൊയ്ക ഗംഗോത്രിയില്‍ ജാനകിയുടെ സംസ്‌കാരം നടക്കും. സുധീഷും കൃഷ്ണഗാഥയും തിരുവനന്തപുരത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിചെയ്തുവരികയാണ്.
"
https://www.facebook.com/Malayalivartha
























