ചിന്നാര്‍ വൈദ്യുത നിലയത്തിന്റെ നിര്‍മാണത്തിനിടെ ഡാമിന്റെ മുകളില്‍നിന്നും കാല്‍ വഴുതി ചിന്നാര്‍ പുഴയില്‍ വീണ അതിഥി തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

ചിന്നാര്‍ വൈദ്യുത നിലയത്തിന്റെ നിര്‍മാണത്തിനിടെ ഡാമിന്റെ മുകളില്‍നിന്നും കാല്‍ വഴുതി ചിന്നാര്‍ പുഴയില്‍ വീണ അതിഥി തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന.
പശ്ചിമ ബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങ് (20) ആണ് അപകടത്തില്‍പെട്ടത്. കാല്‍ വഴുതി 40 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. വീഴ്ചയില്‍ കാല്‍ ഒടിഞ്ഞു. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഒഴുകി പോകുന്നതിനിടെ ഇയാള്‍ പുഴയുടെ നടുവിലെ പാറയില്‍ പിടിച്ചുകയറി.
അവശ നിലയിലായ യുവാവിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാല്‍ സാധിച്ചില്ല. ഇതോടെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























