ഓണക്കച്ചവടത്തിന് പൂഴ്ത്തിവയ്പ് സർക്കാരിന് രൂക്ഷവിമർശനം ; ഇടപെടാതെ ഒഴിഞ്ഞുമാറി സർക്കാർ

കേരളത്തിൽ ഓണമടുക്കുന്ന സാഹചര്യത്തിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചു കയറുന്നു. മാത്രമല്ല അരിക്ക് കിലോഗ്രാമിന് ഒറ്റയടിക്ക് 12 രൂപവരെ വർദ്ധിച്ചപ്പോൾ, വറ്റൽ മുളകിന് 92 രൂപയാണ് കൂടിയത്.
അതേസമയം മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന ജയ (ആന്ധ്ര വെള്ള), വടി (ജ്യോതി) എന്നീ ഇനങ്ങൾക്ക് യഥാക്രമം 10, 12 രൂപയാണ് നിലവിൽ വർദ്ധിച്ചത്. അതുപോലെ ജയ ആന്ധ്രയിൽ നിന്നും ജ്യോതി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ഒപ്പം തന്നെ ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്ക് പത്തുരൂപയോളം കൂടി.
നിലവിൽ ഉണ്ട,മട്ട ഇനങ്ങളുടെ വിലക്കയറ്റം ആറുരൂപയോളമാണ് കൂടിയിയ്ക്കുന്നത്. കൂടാതെ അരിക്ക് പ്രതിദിനം 30 പൈസ മുതൽ 60 പൈസ വരെ വർദ്ധിക്കുന്നുണ്ട്. ഇതേത്തുടര്ന്ന് സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരും. ഇതു മുന്നിൽക്കണ്ട് ഇടനിലക്കാർ വൻതോതിൽ അരി സ്റ്റോക്കു ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha






















