Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഭാര്യ യുവാവിനെ ലോഡ്ജിലെത്തിച്ചു: മുറിയിലേയ്ക്ക് സുഹൃത്തുക്കളുമായി സിനിമാസ്റ്റൈലിൽ എത്തി യുവതിയുടെ ഭർത്താവിന്റെ പരാക്രമം: പകച്ച് നിന്ന യുവാവിന്റെ വായിൽ തുണി തിരുകി കസേരയിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം:- ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന യുവാവിന്റെ സ്വർണവും പണവും കവർന്ന് മുങ്ങിയ പ്രതികൾ പിടിയിൽ

24 AUGUST 2022 12:03 PM IST
മലയാളി വാര്‍ത്ത

പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി മർദ്ദിച്ച് പണവും സ്വർണവും കവർന്ന കേസിൽ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. കോട്ടയം വൈക്കം സ്വദേശിയായ 34കാരനെയാണ് യുവതി തേൻ കെണിയിൽ കുടുക്കിയത്. തൃപ്പൂണിത്തുറയിൽ ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സംഭവത്തിൽ കൊല്ലം ഉമയനെല്ലൂർ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) എന്നിവരാണ് പിടിയിലായത്. ഒരു പ്രതി അനസ് ഒളിവിലാണ്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ട് ഹസീനയാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്.

സോഷ്യൽ മീഡിയയിലൂടെയാണ്‌ യുവതി യുവാവുമായി പരിചയത്തിലായത്. പിന്നീട് ഫോൺ വിളി തുടർന്നതോടെ കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിൽ ഹസീന യുവാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ട് വഴിനൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് പിടിക്കുമെന്നും നേരിട്ട് വേണമെന്നും പറഞ്ഞു. ഇതോടെയാണ് ലോഡ്ജിലേയ്ക്ക് എത്താമെന്ന് യുവാവ് സമ്മതിച്ചത്.

205-ാം നമ്പർ മുറിയിൽ എത്തിയ യുവാവ് ഹസീനയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളും മുറിയിലേയ്ക്ക് ഇരച്ചെത്തി കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. ഒന്നേകാൽ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്‌സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി.

ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽ ആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. യുവാവിന്റെ ഫോൺ പെന്റാമേനകയിലെ മൊബൈൽ കടയിൽ വിറ്റ് പ്രതികൾ ജില്ല വിട്ടു. ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മരടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹസീനയുടെ സഹോദരനാണ് ഒളിവിൽ കഴിയുന്ന അനസ് എന്നാണ് വിവരം. സെൻട്രൽ എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. കെ.പി. അഖിൽ, എസ്.ഐ. സേവ്യർ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് മനോജ് എന്നിവരും ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (16 minutes ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (22 minutes ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (27 minutes ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (31 minutes ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (35 minutes ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (42 minutes ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (50 minutes ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (55 minutes ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (1 hour ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (1 hour ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (1 hour ago)

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ!!  (3 hours ago)

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (4 hours ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (4 hours ago)

Malayali Vartha Recommends