കെടി ജലീലിനെതിരെ കേസ്; കലാപം ലക്ഷ്യമിട്ടുകൊണ്ടുള്ള ജലീലിന്റെ നീക്കം; കോടതി തൂക്കിയതോടെ വാല് ചുരുട്ടി സര്‍ക്കാരും
'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കേസെടുക്കാതിരുന്ന പൊലീസ് കോടതി ഇടപെട്ടതോടെ കേസെടുക്കാന്‍ തയ്യാറായി. സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്രയും നാള് ജലിലിനെതിരെ കേസെടുക്കാതിരിക്കാനുള്ള നീക്കങ്ങളുണ്ടായത്. എന്നാല്‍ വിഷയത്തില്‍ കോടതി ഇടപെട്ടതോടെ വാലും ചുരുട്ടി ഓടുകയാണ് പിണറായി സര്‍ക്കാര്‍.. പത്തനംതിട്ട കീഴ് വായ്പ്പൂര് പൊലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് നേതാവിന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതി ഇന്നലെ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ആര്‍എസ്എസ് നേതാവിന്റെ ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ജലീല്‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെയുമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
'പാക്കധീന കശ്മീരെ ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ' ആസാദ് കശ്മീരെ ' ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമര്‍ശം. എന്നാല്‍ ' പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാന് പിടിച്ചെടുക്കുകയായിരുന്നു. കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദരും പ്രതികരിച്ചിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു കെ ടി ജലീലിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമായിരുന്നു ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. എം വി ഗോവിന്ദനടക്കമുള്ള രണ്ട് മന്ത്രിമാര്‍ കെ ടി ജലീലിന്റെ പരാമ!ര്ശത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha