മധു കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ.... മണ്ണാര്‍ക്കാട് കോടതിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.... തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ

അട്ടപ്പാടി മധുവധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്ക് ഹൈകോടതി സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
പ്രതികളുടെ ജാമ്യം എങ്ങനെ റദ്ദാക്കാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്കെതിരെ പ്രതികളായ മരക്കാര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡയിലെടുക്കുകയും ഒമ്പത് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ റിമാന്‍ഡിലുള്ള പ്രതികളെ വിട്ടയക്കേണ്ടി വരും. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് വ്യാപക അന്വേഷണവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുമിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ .
"
https://www.facebook.com/Malayalivartha
























